ഇനി നാല് കളികള്‍ കൂടി, ക്രിസ്റ്റിയാനോയുടെ വിരല്‍ തുമ്പിലിരിക്കുന്ന തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍

ഇനി നാല് കളികള്‍ കൂടി, ക്രിസ്റ്റിയാനോയുടെ വിരല്‍ തുമ്പിലിരിക്കുന്ന തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍

ഇനി സീരി എയില്‍ ഒരു വട്ടം കൂടി ക്രിസ്റ്റിയാനോ ഗോള്‍ വല കുലുക്കിയാല്‍ ഇറ്റലിയുടെ ലോകകപ്പ് ജേതാവ് ഫെലിസ് ബോറെലിനൊപ്പം ക്രിസ്റ്റ്യാനോ എത്തും

ടൂറിന്‍: സീരി എ സീസണില്‍ നാല് കളികളാണ് ഇനി യുവന്റ്‌സിന്റെ മുന്‍പിലുള്ളത്. ലാസിയോക്കെതിരായ കളിയില്‍ ഇരട്ട ഗോള്‍ നേടി റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ക്രിസ്റ്റിയാനോയ്ക്ക് മുന്‍പില്‍ ഇനിയും തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍ വന്ന് നില്‍ക്കുകയാണ്. 

2018 ജൂലൈയില്‍ ടൂറിനില്‍ വന്നതിന് ശേഷം സീരി എയില്‍ 51 തവണയാണ് ക്രിസ്റ്റിയാനോ വല കുലുക്കിയത്. ലാസിയോക്കെതിരായ ഗോളോടെ സ്‌പെയ്‌നിലും, ഇറ്റലിയിലും ഇംഗ്ലണ്ടിലും 50ന് മുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി ക്രിസ്റ്റിയാനോ മാറിയിരുന്നു. 

ഇനി സീരി എയില്‍ ഒരു വട്ടം കൂടി ക്രിസ്റ്റിയാനോ ഗോള്‍ വല കുലുക്കിയാല്‍ ഇറ്റലിയുടെ ലോകകപ്പ് ജേതാവ് ഫെലിസ് ബോറെലിനൊപ്പം ക്രിസ്റ്റ്യാനോ എത്തും. 1933-34 സീസണില്‍ യുവന്റ്‌സിന് വേണ്ടി 31 ഗോളാണ് ഫെലിസ് നേടിയത്. 

അടുത്ത നാല് മത്സരങ്ങളില്‍ ഗോള്‍ വല കുലുക്കി സീസണിലെ ഗോള്‍ നേട്ടം 35ലേക്ക് എത്തിച്ചാല്‍ യൂറോപ്പിലെ ടോപ് സ്‌കോററും ക്രിസ്റ്റിയാനോ ആവും. നിലവില്‍ 34 ഗോളോടെ ബയേണിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് മുന്‍പില്‍. 

36 ഗോളോടെ 2015-16 സീസണില്‍ 36 ഗോളുകള്‍ കണ്ടെത്തിയ ഗോന്‍സാലോ ഹിഗ്വെയ്‌ന്റെ റെക്കോര്‍ഡും ക്രിസ്റ്റിയാനോയ്ക്ക് മറികടക്കാം. വ്യാഴാഴ്ച ഉഡൈന്‍സിന് എതിരെയാണ് യുവന്റ്‌സിന്റെ അടുത്ത മത്സരം. തുടര്‍ച്ചയായ 9ാം ജയത്തോടെ കിരീടം ഉറപ്പിക്കുകയാണ് ഇവിടെ യുവന്റ്‌സിന്റെ ലക്ഷ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com