ഐപിഎല്ലിന് മുന്‍പ് സൗത്ത് ആഫ്രിക്കക്കെതിരെ കളിക്കണം; ബിസിസിഐക്ക് മേല്‍ സമ്മര്‍ദം ശക്തം 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, സിംബാബ്വെ എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ ഇന്ത്യ ഉപേക്ഷിച്ചിരുന്നു
ഐപിഎല്ലിന് മുന്‍പ് സൗത്ത് ആഫ്രിക്കക്കെതിരെ കളിക്കണം; ബിസിസിഐക്ക് മേല്‍ സമ്മര്‍ദം ശക്തം 

മുംബൈ: ഐപിഎല്ലിന് മുന്‍പ് ഇന്ത്യ രാജ്യാന്തര മത്സരം കളിച്ചേക്കും. രാജ്യാന്തര മത്സരം കളിക്കാന്‍ ബിസിസിഐക്ക് മേല്‍ സമ്മര്‍ദമുള്ളതായാണ് റിപ്പോര്‍ട്ട്. ഇതോടെ സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യ  പരമ്പര കളിക്കാനുള്ള സാധ്യത തെളിയുന്നുണ്ട്. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, സിംബാബ്വെ എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ ഇന്ത്യ ഉപേക്ഷിച്ചിരുന്നു. നിലവില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ പരമ്പര കളിക്കാനായി ബിസിസിഐയുടെ ഭാഗമായിരിക്കുന്നവരില്‍ നിന്ന് സമ്മര്‍ദം ഉയരുന്നതായി ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മാര്‍ച്ചില്‍ ഉപേക്ഷിച്ച ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പരക്ക് പകരം ഓഗസ്റ്റില്‍ പരമ്പര നടത്താമെന്ന് ഇരു ബോര്‍ഡുകളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതിന് ബിസിസിഐ തയ്യാറാവുമോ എന്ന് വ്യക്തമല്ല. ഈ വര്‍ഷം അവസാനം വരുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ബിസിസിഐ പരിഗണന കൊടുക്കുന്നത്. 

നിലവില്‍ സെപ്തംബര്‍ 26ന് ഐപിഎല്‍ ആരംഭിക്കുമെന്നാണ് സൂചന. ഇതിന് മുന്‍പ് സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പര വന്നാല്‍ ഇന്ത്യ വേദിയാവുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ഇന്ത്യയുടെ അടുത്ത രാജ്യാന്തര ക്രിക്കറ്റ് മത്സരത്തെ കുറിച്ച് ഗവേണിങ് കൗണ്‍സില്‍ മീറ്റിങ്ങില്‍ തീരുമാനമെടുക്കുമെന്നാണ് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com