പോണ്ടിങ്ങിനെതിരെ 256 പന്തുകള്‍, 148 റണ്‍സ്, എന്നിട്ടും വിക്കറ്റ് വീഴ്ത്താനായില്ല; കാരണം പറഞ്ഞ് അശ്വിന്‍ 

ടെസ്റ്റില്‍ അശ്വിന്റെ ഏറ്റവും കൂടുതല്‍ ഡെലിവറികള്‍ നേരിട്ട താരമായിട്ടും പോണ്ടിങ് വിക്കറ്റ് ഒരിക്കല്‍ പോലും കൊടുത്തില്ല
പോണ്ടിങ്ങിനെതിരെ 256 പന്തുകള്‍, 148 റണ്‍സ്, എന്നിട്ടും വിക്കറ്റ് വീഴ്ത്താനായില്ല; കാരണം പറഞ്ഞ് അശ്വിന്‍ 

ചെന്നൈ: 2011 ഡിസംബറില്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് എത്തുമ്പോള്‍ സ്റ്റാര്‍ ഓഫ് സ്പിന്നറിലേക്കുള്ള വളര്‍ച്ചയിലായിരുന്നു അശ്വിന്‍. റിക്കി പോണ്ടിങ് ആവട്ടെ കരിയറിന്റെ അവസാനത്തോട് അടുത്തും. എന്നാല്‍ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരിക്കല്‍ പോലും അശ്വിന് പോണ്ടിങ് വിക്കറ്റ് നല്‍കിയില്ല. 

പരമ്പരയില്‍ അശ്വിന്റെ 256 ഡെലിവറികളാണ് പോണ്ടിങ് നേരിട്ടത്. നേടിയത് 148 റണ്‍സും. ടെസ്റ്റില്‍ അശ്വിന്റെ ഏറ്റവും കൂടുതല്‍ ഡെലിവറികള്‍ നേരിട്ട താരമായിട്ടും പോണ്ടിങ് വിക്കറ്റ് ഒരിക്കല്‍ പോലും കൊടുത്തില്ല. പോണ്ടിങ്ങിന് മുന്‍പില്‍ പരുങ്ങുന്നതിനെ കുറിച്ച് പ്രതികരിക്കുകയാണ് അശ്വിന്‍...

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ രണ്ട് വട്ടം റിക്കി പോണ്ടിങ്ങിന്റെ ക്യാച്ച് നമ്മള്‍ നഷ്ടപ്പെടുത്തിയിരുന്നു, എനിക്കത് നല്ല ഓര്‍മയുണ്ട്. സിഡ്‌നിയില്‍ റണ്‍സ് കണ്ടെത്താന്‍ പോണ്ടിങ്ങിന് സാധിച്ചു. മെല്‍ബണില്‍ പോണ്ടിങ്ങിനെതിരെ കുറച്ച് മാത്രമാണ് ഞാന്‍ എറിഞ്ഞത്. എന്നാല്‍ അഡ്‌ലെയ്ഡിലും സിഡ്‌നിയിലും പോണ്ടിങ്ങിനെതിരെ ദീര്‍ഘനേരം ഞാന്‍ കളിച്ചിരുന്നു, അശ്വിന്‍ പറഞ്ഞു. 

മഹാനായ ബാറ്റ്‌സ്മാനാണ് റിക്കി പോണ്ടിങ്. ഞാന്‍ ആ സമയം തുടക്കക്കാരനും. എനിക്കെതിരെ നന്നായി കളിച്ചാല്‍ അത് എന്റെ അഭിമാനത്തിന്റെ കാര്യമാണ്. മുന്‍പോട്ട് പോവുംതോറും അവരെ തിരിച്ചാക്രമിക്കാന്‍ ഞാന്‍ ശ്രമിക്കും. അതാണ് രാജ്യാന്തര ക്രിക്കറ്റ്. എല്ലാം നന്നായി ചെയ്യുമ്പോള്‍ നമ്മള്‍ പഠിക്കും, നന്നായി ചെയ്യാത്തപ്പോള്‍ കൂടുതല്‍ കഠിനമായി പഠിക്കും, അശ്വിന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com