ആന്‍ഫീല്‍ഡ് ഇളകി മറിയേണ്ട നിമിഷം, പക്ഷേ...ഒരുങ്ങിയിരിക്കാന്‍ ആരാധകരോട് ക്ലോപ്പ് 

കിരീട നേട്ടം ആഘോഷിക്കാന്‍ ആന്‍ഫീല്‍ഡിലേക്ക് എത്തരുത് എന്ന് ക്ലോപ്പ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു
ആന്‍ഫീല്‍ഡ് ഇളകി മറിയേണ്ട നിമിഷം, പക്ഷേ...ഒരുങ്ങിയിരിക്കാന്‍ ആരാധകരോട് ക്ലോപ്പ് 


ആന്‍ഫീല്‍ഡ്: ഒടുവില്‍ പ്രീമിയര്‍ ലീഗ് കിരീടം ആന്‍ഫീല്‍ഡില്‍ ഉയര്‍ന്നു. സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ചെല്‍സിയെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തതിന്റേയും ആഘോഷത്തോടെയാണ് ലിവര്‍പൂള്‍ കിരീടം ഉയര്‍ത്തിയത്. 

കിരീട നേട്ടം ആഘോഷിക്കാന്‍ ആന്‍ഫീല്‍ഡിലേക്ക് എത്തരുത് എന്ന് ക്ലോപ്പ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. കോവിഡിന്റെ ഭീഷണികള്‍ ഒഴിഞ്ഞതിന് ശേഷം ആഘോഷം പൊടിപൊടിക്കാമെന്ന് ആരാധകര്‍ക്ക് ക്ലോപ്പിന്റെ ഉറപ്പ്. 

37 കളിയില്‍ നിന്ന് 31 ജയവും മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമായി 96 പോയിന്റോടെയാണ് ലിവര്‍പൂള്‍ ചാമ്പ്യന്മാരായി പ്രീമിയര്‍ ലീഗ് സീസണ്‍ അവസാനിപ്പിച്ചത്. 100 പോയിന്റ് എന്ന നേട്ടത്തിലേക്ക് കുതിക്കാന്‍ ക്ലോപ്പിനും സംഘത്തിനുമായില്ല.

സീസണിലെ ഏഴ് മത്സരങ്ങള്‍ ശേഷിക്കെ തന്നെ ലിവര്‍പൂള്‍ 30 വര്‍ഷത്തെ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചിരുന്നു. കിരീടം ഉയര്‍ത്തുന്ന മത്സരം എന്ന നിലയില്‍ മേഴ്‌സിസൈഡ് പൊലീസ് നഗരത്തില്‍ ആളുകള്‍ കൂട്ടും കൂടുന്നത് നിരോധിച്ചിരുന്നു. ജൂണ്‍ 25ന് കിരീടം ഉറപ്പിച്ച നിമിഷം മുതല്‍ വലിയ ജനക്കൂട്ടമാണ് ആന്‍ഫീല്‍ഡില്‍ ചുവപ്പില്‍ കുളിച്ച് നിരന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com