ഒരുപാട് കൊക്ക കോള കുടിക്കും, സിംഗിളെടുക്കാന്‍ മാത്രം ഓടും; ഗാംഗുലിയെ നായകനാക്കാന്‍ ഏറെ പ്രയത്‌നിക്കേണ്ടി വന്നതായി മുന്‍ സെലക്ടര്‍

വൈസ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഗാംഗുലിയെ പരിഗണിച്ചപ്പോള്‍ 3-2 എന്ന കണക്കിലാണ് വോട്ട് ലഭിച്ചത്. ഗാംഗുലിക്ക് അനുകൂലമായിരുന്നു അത്
ഒരുപാട് കൊക്ക കോള കുടിക്കും, സിംഗിളെടുക്കാന്‍ മാത്രം ഓടും; ഗാംഗുലിയെ നായകനാക്കാന്‍ ഏറെ പ്രയത്‌നിക്കേണ്ടി വന്നതായി മുന്‍ സെലക്ടര്‍

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നായക സ്ഥാനം ഉപേക്ഷിച്ചതിന് പിന്നാലെ ക്യാപ്റ്റനാവാന്‍ പരിഗണനയില്‍ ഉണ്ടായിരുന്നത് അനില്‍ കുംബ്ലേയും അജയ് ജഡേജയുമായിരുന്നെന്ന് മുന്‍ സെലക്ടര്‍ അശോക് മല്‍ഹോത്ര. നായകനായി ഗാംഗുലിയെ കൊണ്ടുവരാന്‍ പ്രയാസം നേരിട്ടതായും അദ്ദേഹം പറയുന്നു. 

ഗാംഗുലിയുടെ പേരെടുത്ത് ഇട്ടപ്പോള്‍ കൂടുതല്‍ കൊക്കക്കോള കുടിക്കുന്നതായും, സിംഗിളുകള്‍ മാത്രമെടുക്കുന്നു, ഡബിള്‍സില്‍ താത്പര്യമില്ല എന്നെല്ലാമാണ് പരിശീലകന്‍ പറഞ്ഞത്. വൈസ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഗാംഗുലിയെ പരിഗണിച്ചപ്പോള്‍ 3-2 എന്ന കണക്കിലാണ് വോട്ട് ലഭിച്ചത്. ഗാംഗുലിക്ക് അനുകൂലമായിരുന്നു അത്. 

പിന്നാലെ ബിസിസിഐ പ്രസിഡന്റ് സെലക്ഷനില്‍ ഇടപെട്ടു. അങ്ങനെയൊന്ന് അതിന് മുന്‍പ് ബിസിസിഐ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. തീരുമാനം മാറ്റണം എന്ന ബിസിസിഐ പ്രസിഡന്റിന്റെ നിലപാട് അവിടെ അംഗീകരിക്കേണ്ടി വന്നു. ഗാംഗുലിയെ അപ്പോള്‍ ഉപനായകനാക്കിയില്ല. ഇന്ന് ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകനായാണ് ഗാംഗുലിയെ കണക്കാക്കുന്നത്. 

എന്നാലന്ന് നായക സ്ഥാനത്തേക്ക് ഗാംഗുലിയെ കൊണ്ടുവരാന്‍ വലിയ ശ്രമം ഞങ്ങളുടെ ഭാഗത്ത് നിന്ന് വേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. ഗാംഗുലി നായകനായി മാറുമെന്ന് ഞങ്ങളാരും കരുതിയില്ല.  സച്ചിന്‍ നായക സ്ഥാനം രാജിവെച്ചതിന് ശേഷം കുംബ്ലേ, അജയ് ജഡേജ എന്നിവരിലേക്ക് എല്ലാവരും വിരല്‍ ചൂണ്ടിയത്. ഇതോടെ ഗാംഗുലിക്ക് അനുകൂലമായി തീരുമാനം വരാന്‍ ഒരുപാട് പ്രയത്‌നിക്കേണ്ടി വന്നതായി മല്‍ഹോത്ര പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com