പാകിസ്ഥാന് വേണ്ടി കളിക്കാനാവാത്തതില്‍ ഇപ്പോഴും നിരാശനാണ്; സൗത്ത് ആഫ്രിക്കയിലേക്കുള്ള മാറ്റത്തെ കുറിച്ച് ഇമ്രാന്‍ താഹിര്‍

'ഇന്ന് ഞാന്‍ എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അതിന് ലാഹോറില്‍ കളിച്ചു വളര്‍ന്ന നാളുകള്‍ക്ക് വലിയ പങ്കുണ്ട്'
പാകിസ്ഥാന് വേണ്ടി കളിക്കാനാവാത്തതില്‍ ഇപ്പോഴും നിരാശനാണ്; സൗത്ത് ആഫ്രിക്കയിലേക്കുള്ള മാറ്റത്തെ കുറിച്ച് ഇമ്രാന്‍ താഹിര്‍

ജൊഹന്നാസ്ബര്‍ഗ്: പാകിസ്ഥാന്റെ ദേശിയ ടീമിന് വേണ്ടി കളിക്കാന്‍ സാധിക്കാത്തതില്‍ തനിക്ക് ഇപ്പോഴും ദുഖമുണ്ടെന്ന് സൗത്ത് ആഫ്രിക്കന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. പാകിസ്ഥാന് വേണ്ടിയാണ് കരിയറിലെ ഭൂരിഭാഗം സമയവും കളിച്ചത്. ഇന്ന് ഞാന്‍ എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അതിന് ലാഹോറില്‍ കളിച്ചു വളര്‍ന്ന നാളുകള്‍ക്ക് വലിയ പങ്കുണ്ട്, ഇമ്രാന്‍ താഹീര്‍ പറഞ്ഞു. 

ജൂനിയര്‍ വിഭാഗത്തിലും പാക് അണ്ടര്‍ 19 ടീമിനായും കളിച്ചെങ്കിലും ദേശിയ ടീമില്‍ അവസരം ലഭിക്കാതിരുന്നത് എന്നെ ഏറെ നിരാശനാക്കി. സൗത്ത് ആഫ്രിക്കയിലേക്ക് കുടിയേറാന്‍ കാരണം ഭാര്യ സുമയ്യ ദില്‍ദറാണെന്നും താഹിര്‍ പറഞ്ഞു. 

2006ലാണ് താഹിര്‍ സൗത്ത് ആഫ്രിക്കയിലേക്ക് കുടിയേറിയത്. നാല് വര്‍ഷത്തിന് ശേഷം സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി കളിക്കാന്‍ താഹിര്‍ യോഗ്യത നേടി. ഈ സമയം മികച്ച സ്പിന്നറെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സൗത്ത് ആഫ്രിക്ക. 2011ല്‍ ലോകകപ്പില്‍ സൗത്ത് ആഫ്രിക്കന്‍ ജേഴ്‌സിയില്‍ താഹിര്‍ കളിക്കാനിറങ്ങി. 

പാകിസ്ഥാന്‍ വിടുക എന്ന തീരുമാനത്തിലേക്ക് എത്തുക ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ദൈവാനുഗ്രഹത്താല്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി കളിക്കാനായി. അത് സംഭവിച്ചതിന്റെ മുഴുവന്‍ ക്രഡിറ്റും ഭാര്യക്കാണ്. 

സൗത്ത് ആഫ്രിക്കക്ക് വേണ്ടി 95 ഏകദിനങ്ങള്‍ കളിച്ചു കഴിഞ്ഞ താഹിറിന്റെ അക്കൗണ്ടില്‍ 156 വിക്കറ്റുകളാണ് ഉള്ളത്. 2011, 2015, 2019 ലോകകപ്പുകള്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി താഹിര്‍ കളിച്ചു. 2019 ലോകകപ്പോടെ ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com