എനിക്ക് 10 വിക്കറ്റ് കിട്ടാന്‍ ശ്രീനാഥ് വൈഡുകള്‍ എറിഞ്ഞു, അന്നുവരെ പഠിച്ച സകലതും അദ്ദേഹം മറന്നു: അനില്‍ കുംബ്ലേ

കുബ്ലേയുടെ മികവാണ് 10 വിക്കറ്റ് എന്നതിലേക്ക് എത്തിച്ചത് എന്നതില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍, അവിടെ ശ്രീനാഥ് സഹിച്ച ബുദ്ധിമുട്ടുകളെ കുറിച്ചാണ് ഇപ്പോള്‍ കുംബ്ലേ പറയുന്നത്
എനിക്ക് 10 വിക്കറ്റ് കിട്ടാന്‍ ശ്രീനാഥ് വൈഡുകള്‍ എറിഞ്ഞു, അന്നുവരെ പഠിച്ച സകലതും അദ്ദേഹം മറന്നു: അനില്‍ കുംബ്ലേ

ബംഗളൂരു: ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് എന്ന നേട്ടത്തിലേക്ക് എത്താന്‍ മറുഭാഗത്ത് നിന്ന് സഹതാരം സഹായിച്ച വിധം വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ മുന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലേ. അവിടെ കുബ്ലേയുടെ മികവാണ് 10 വിക്കറ്റ് എന്നതിലേക്ക് എത്തിച്ചത് എന്നതില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍, അവിടെ ശ്രീനാഥ് സഹിച്ച ബുദ്ധിമുട്ടുകളെ കുറിച്ചാണ് ഇപ്പോള്‍ കുംബ്ലേ പറയുന്നത്. 

അന്ന് ചായയ്ക്ക് പിന്നാലെ ഞാന്‍ ഏഴും എട്ടും ഒന്‍പതും വിക്കറ്റുകള്‍ വീഴ്ത്തി. ഒന്‍പതാം വിക്കറ്റ് വീണതോടെ ആ ഓവര്‍ അവസാനിച്ചു. പിന്നത്തെ ഓവര്‍ എറിയാന്‍ വന്നത് ശ്രീനാഥ് ആണ്. ഒരുപക്ഷേ ശ്രീനാഥിന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഓവറായിരുന്നിരിക്കും അത്, കുംബ്ലേ പറഞ്ഞു. 

അന്നുവരെ ക്രിക്കറ്റിലേതായി പഠിച്ച എല്ലാ കാര്യങ്ങളും മറന്നാണ് ശ്രീനാഥ് അവിടെ വൈഡുകള്‍ എറിഞ്ഞത്. അങ്ങനെയൊന്ന് ചെയ്യണമെന്ന് ഞാന്‍ ശ്രീനാഥിനോട് ആവശ്യപ്പെട്ടിരുന്നില്ല. പിന്നാലെ എനിക്ക് ഓവര്‍ ലഭിച്ചപ്പോള്‍ അതില്‍ തന്നെ പത്താമത്തെ വിക്കറ്റും വീഴ്ത്തണം എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. കാരണം എനിക്ക് വേണ്ടി ശ്രീനാഥ് ഇങ്ങനെ മോശമായി കളിക്കുന്നത് തുടരാന്‍ ഞാന്‍ അനുവദിക്കാന്‍ പാടില്ല...

ഇതുപോലെ മോശമായി ഒരോവര്‍ കൂടി ശ്രീനാഥിനോട് ബൗള്‍ ചെയ്യാന്‍ പറയുന്നത് നീതികേടാണ് എന്ന് എനിക്ക് തോന്നി. ഇന്നലെ സംഭവിച്ചത് പോലെയാണ് എനിക്ക് ആ നിമിഷങ്ങള്‍ തോന്നുന്നത്. അത്രയും ഞാന്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന നിമിഷമാണ് അത്. ഇടവേളക്ക് ശേഷമാണ് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് എത്തിയത്. സമ്മര്‍ദത്തിലായിരുന്നു പരമ്പര. കോട്‌ലയില്‍ ജയം പിടിച്ച് ടെസ്റ്റ് പരമ്പര സമനിലയിലാക്കേണ്ടത് അഭിമാന പ്രശ്‌നമായിരുന്നു എന്നും കുംബ്ലേ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com