ഐപിഎല്‍ സെപ്തംബര്‍ 19ന് തുടങ്ങും, ഫൈനല്‍ നവംബര്‍ എട്ടിന്; ഓഗസ്റ്റ് 20ടെ യുഎഇയിലേക്ക് കളിക്കാരെത്തുമെന്ന് ബിസിസിഐ വൃത്തങ്ങള്‍

പുതിയ ഷെഡ്യൂള്‍ സംബംന്ധിച്ച വിവരങ്ങള്‍ ബിസിസിഐ അനൗദ്യോഗികമായി ഫ്രാഞ്ചൈസികളെ അറിയിച്ചതായാണ് വിവരം
ഐപിഎല്‍ സെപ്തംബര്‍ 19ന് തുടങ്ങും, ഫൈനല്‍ നവംബര്‍ എട്ടിന്; ഓഗസ്റ്റ് 20ടെ യുഎഇയിലേക്ക് കളിക്കാരെത്തുമെന്ന് ബിസിസിഐ വൃത്തങ്ങള്‍

മുംബൈ: സെപ്തംബര്‍ 18ന് ഐപിഎല്‍ ആരംഭിച്ചേക്കും. നവംബര്‍ എട്ടിന് ഫൈനല്‍ വരുന്ന വിധം യുഎഇ വേദിയായി മത്സരം നടത്താനാണ് ബിസിസിഐയുടെ തീരുമാനം എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അടുത്ത ആഴ്ച ചേരുന്ന ഐപിഎല്‍ ഗവേണിങ് കൗണ്‍സിലില്‍ മത്സര വേദി, ഷെഡ്യൂള്‍ എന്നിവയില്‍ അന്തിമ തീരുമാനമാവും. പുതിയ ഷെഡ്യൂള്‍ സംബംന്ധിച്ച വിവരങ്ങള്‍ ബിസിസിഐ അനൗദ്യോഗികമായി ഫ്രാഞ്ചൈസികളെ അറിയിച്ചതായാണ് വിവരം. 

51 ദിവസം നീളുന്ന ഷെഡ്യൂള്‍ ബ്രോഡ്കാസ്‌റ്റേഴ്‌സിനും, ഫ്രാഞ്ചൈസികള്‍ക്കും സഹായകമാവുന്ന വിധമാണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. ട്വന്റി20 ലോകകപ്പിന് വേദിയൊരുക്കാന്‍ സാധിക്കില്ലെന്ന് ഓസ്‌ട്രേലിയ നിലപാടെടുത്തതോടെയാണ് ഐപിഎല്ലിന് മുന്‍പിലുള്ള വഴികളെല്ലാം തെളിഞ്ഞത്. 

നേരത്തെ, സെപ്തംബര്‍ 26ന് ഐപിഎല്‍ ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പ് വേണ്ട വിശ്രമവും, ക്വാറന്റൈന്‍ പാലിക്കേണ്ടി വന്നാല്‍ അതിനുള്ള സമയവും മുന്‍പില്‍ കണ്ടാണ് ഇപ്പോളത്തെ ബിസിസിഐ തീരുമാനം. 

ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നിയമപ്രകാരം ഇന്ത്യന്‍ സംഘം 14 ദിവസത്തെ ക്വാറന്റൈന്‍ പാലിക്കേണ്ടി വരും. ഡിസംബര്‍ മൂന്നിനാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ഐപിഎല്ലിനായി ഓഗസ്റ്റ് 20ടെ ഫ്രാഞ്ചൈസികള്‍ യുഎഇയില്‍ എത്തും. ഇതോടെ കളിക്കാര്‍ക്ക് നാലാഴ്ച പരിശീലനം ഉറപ്പ് വരുത്താനാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com