വീണ്ടും റണ്‍ഔട്ട്, 118 വര്‍ഷം പഴക്കമുള്ള നാണക്കേടിന്റെറെക്കോര്‍ഡ് തലയിലാക്കി ഇംഗ്ലണ്ട് നായകന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ റണ്‍ഔട്ടിലൂടെ പുറത്താവുന്ന ഇംഗ്ലണ്ട് നായകന്‍ എന്ന റെക്കോര്‍ഡ് ആണ് ജോ റൂട്ടിന്റെ പേരിലേക്ക് വീണത്
വീണ്ടും റണ്‍ഔട്ട്, 118 വര്‍ഷം പഴക്കമുള്ള നാണക്കേടിന്റെറെക്കോര്‍ഡ് തലയിലാക്കി ഇംഗ്ലണ്ട് നായകന്‍

മാഞ്ചസ്റ്റര്‍: മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ റണ്‍ഔട്ട് ആയതോടെ ഇംഗ്ലണ്ട് നായകനെ തേടി നാണക്കേടിന്റെ റെക്കോര്‍ഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ റണ്‍ഔട്ടിലൂടെ പുറത്താവുന്ന ഇംഗ്ലണ്ട് നായകന്‍ എന്ന റെക്കോര്‍ഡ് ആണ് ജോ റൂട്ടിന്റെ പേരിലേക്ക് വീണത്. 

118 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ആണ് റൂട്ട് ഇവിടെ തന്റെ പേരിലാക്കിയത്. ഇംഗ്ലണ്ട് നായകനായിരുന്ന സമയം മൂന്ന് വട്ടം റണ്‍ഔട്ടിലൂടെ പുറത്തായി ആര്‍ച്ചി മക്ലാരന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. മാഞ്ചസ്റ്ററില്‍ റോസ്റ്റന്‍ ചെയ്‌സ് റൂട്ടിനെ റണ്‍ഔട്ട് ആക്കിയതോടെ റൂട്ടിന്റെ പേരിലേക്ക് ആ റെക്കോര്‍ഡ് എത്തി. 

ടെസ്റ്റ് ക്രിക്കറ്റില്‍ ആറ് വട്ടമാണ് റൂട്ട് റണ്‍ ഔട്ട് ആയത്. നായകനായതിന് ശേഷം നാല് വട്ടം. ജെഫ് ബോയ്‌ക്കോട്ട്, മാറ്റ് പ്രയര്‍ എന്നിവരാണ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഇംഗ്ലീഷ് കളിക്കാരില്‍ റൂട്ടിന് മുന്‍പിലുള്ളവര്‍. ഏഴ് തവണ വീതമാണ് ഇരുവരും റണ്‍ഔട്ട് ആയിട്ടുള്ളത്. 

ബാക്ക്വേര്‍ഡ് പോയിന്റിലേക്ക് പന്ത് തട്ടിയിട്ട് സിംഗിളെടുക്കാനുള്ള റൂട്ടിന്റെ ശ്രമത്തിന് ഇടയിലാണ് ചേസിന്റെ ത്രോ കൃത്യമായി സ്റ്റംപ് തൊട്ടത്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലാണ് റൂട്ട് റണ്‍ഔട്ട് ആവുന്നത്. രണ്ടാം ടെസ്റ്റില്‍ സ്റ്റോക്ക്‌സിന്റെ വിക്കറ്റ് നഷ്ടമാവാതിരിക്കാന്‍ റൂട്ട് റണ്‍ഔട്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com