വോണുമായി എന്നെ താരതമ്യപ്പെടുത്തുന്നത് എന്തിനെന്ന് മനസിലാവുന്നില്ല: അനില്‍ കുംബ്ലേ

'മുരളിക്കും വോണിനും എവിടേയും പന്ത് സ്പിന്‍ ചെയ്യിക്കാനാവും. ഇവര്‍ രണ്ട് പേരുടേയും ബൗളിങ് കണ്ട് ഞാന്‍ ഒരുപാട് പഠിച്ചിട്ടുണ്ട്'
വോണുമായി എന്നെ താരതമ്യപ്പെടുത്തുന്നത് എന്തിനെന്ന് മനസിലാവുന്നില്ല: അനില്‍ കുംബ്ലേ

ബംഗളൂരു: ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണുമായി തന്നെ താരതമ്യപ്പെടുത്തുന്നത് എന്തിനെന്ന് മനസിലായിട്ടില്ലെന്ന് ഇന്ത്യന്‍ മുന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലേ. എന്നില്‍ നിന്നും തികച്ചും വ്യത്യസ്തനായ സ്പിന്നറാണ് വോണ്‍ എന്ന് അനില്‍ കുംബ്ലേ ചൂണ്ടിക്കാണിക്കുന്നു. 

ഇത്രയും വിക്കറ്റുകളോട് കരിയര്‍ അവസാനിപ്പിക്കാന്‍ സാധിച്ചത് സന്തോഷം നല്‍കുന്നു. കണക്കുകളെ കുറിച്ച് ഒരിക്കലും ഞാന്‍ ബോധവാനായിട്ടില്ല. ദിവസം മുഴുവന്‍ പന്തെറിയാനും വിക്കറ്റ് വീഴ്ത്താനുമാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. മുരളിധരനും, വോണിനും അടുത്ത് വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്ത് എത്താനായത് വളരെ സ്‌പെഷ്യലാണ്, കുംബ്ലേ പറഞ്ഞു. 

ഒരേ കാലഘട്ടത്തിലാണ് ഞങ്ങള്‍ മൂന്ന് പേരും കളിച്ചത്. ഞങ്ങളെ തമ്മില്‍ ഒരുപാട് താരതമ്യപ്പെടുത്തലുകളും വന്നു. എന്നാല്‍ വോണിനോട് എന്നെ താരതമ്യപ്പെടുത്തുന്നത് എന്തിനെന്ന് എനിക്ക് ഇതുവരെ വ്യക്തമായിട്ടില്ല. മുരളിക്കും വോണിനും എവിടേയും പന്ത് സ്പിന്‍ ചെയ്യിക്കാനാവും. ഇവര്‍ രണ്ട് പേരുടേയും ബൗളിങ് കണ്ട് ഞാന്‍ ഒരുപാട് പഠിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാനുമായി ഇവരെ താരതമ്യപ്പെടുത്തുമ്പോള്‍ എനിക്കതില്‍ ബുദ്ധിമുട്ട് നേരിടുന്നു, കുംബ്ലേ പറഞ്ഞു. 

800 വിക്കറ്റുകളോടെ മുത്തയ്യ മുരളീധരന്‍ ഒന്നാമത് നില്‍ക്കുമ്പോള്‍ 708 വിക്കറ്റോടെയാണ് വോണ്‍ രണ്ടാമത്. 619 വിക്കറ്റോടെയാണ് കുംബ്ലേ കരിയര്‍ അവസാനിപ്പിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ മാത്രം താരവുമാണ് കുംബ്ലേ. 1999ല്‍ പാകിസ്ഥാനെതിരെ ഫിറോസ് ഷാ കോട്‌ലയിലായിരുന്നു അത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com