സ്ലിപ്പില്‍ 140 കിലോ ഭാരക്കാരന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ്; ബേണ്‍സിനെ പുറത്താക്കിയ ക്യാച്ചിന് കയ്യടി

ലോക ക്രിക്കറ്റിലെ ഏറ്റവും ഭാരം കൂടുതലുള്ള താരത്തെ സ്ലിപ്പില്‍ ഫീല്‍ഡറായി നിര്‍ത്തയ ഹോള്‍ഡറിന്റെ നീക്കം കണ്ട് പലരും നെറ്റിച്ചുളിച്ചു
സ്ലിപ്പില്‍ 140 കിലോ ഭാരക്കാരന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ്; ബേണ്‍സിനെ പുറത്താക്കിയ ക്യാച്ചിന് കയ്യടി

മാഞ്ചസ്റ്റര്‍: ബാറ്റിങ്ങിലും ബൗളിങ്ങിലേയും തന്റെ കഴിവ് റഹ്കീം കോണ്‍വാള്‍ വ്യക്തമാക്കി കഴിഞ്ഞു. മാഞ്ചസ്റ്ററില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ സ്ലിപ്പില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത് ഫീല്‍ഡിങ്ങിലെ മികവും കോണ്‍വാളില്‍ നിന്ന് വരുന്നു. 

ലോക ക്രിക്കറ്റിലെ ഏറ്റവും ഭാരം കൂടുതലുള്ള താരത്തെ സ്ലിപ്പില്‍ ഫീല്‍ഡറായി നിര്‍ത്തയ ഹോള്‍ഡറിന്റെ നീക്കം കണ്ട് പലരും നെറ്റിച്ചുളിച്ചു. പക്ഷേ വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുകയാണ് കോണ്‍വാള്‍. ബേണ്‍സിനെ പുറത്താക്കാനാണ് സ്ലിപ്പില്‍ നിന്ന് കോണ്‍വാളിന്റെ മികവ് വന്നത്. 

ഒറ്റക്കൈ കൊണ്ടാണ് 140 കിലോ ഭാരക്കാരന്‍ ബാലന്‍സ് നിലനിര്‍ക്കി ആ ക്യാച്ച് പൊടുന്നനെ പിടിച്ചത്. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കോണ്‍വാളിന്റെ ക്യാച്ച് ആണ് ആരാധകരുടെ സംസാര വിഷയം. സ്ലിപ്പില്‍ കോണ്‍വാളിനെ ഫീല്‍ഡറായി നിര്‍ത്തുന്നത് ഇനിയാരും ചോദ്യം ചെയ്യില്ലെന്ന് വ്യക്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com