ധോനി വിരമിക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം? പ്രായത്തിന്റെ പേരില്‍ സമ്മര്‍ദം നിറക്കാന്‍ ചിലരുടെ ശ്രമമെന്ന് ഗംഭീര്‍

ഫോമിലുള്ള അത്രയും കാലം, പന്ത് കൃത്യമായി കണ്ട് അടിച്ചകറ്റാന്‍ കഴിയുന്നിടത്തോളം കാലം പ്രായം വെറുമൊരു നമ്പര്‍ മാത്രമാണ്
ധോനി വിരമിക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം? പ്രായത്തിന്റെ പേരില്‍ സമ്മര്‍ദം നിറക്കാന്‍ ചിലരുടെ ശ്രമമെന്ന് ഗംഭീര്‍

ന്യൂഡല്‍ഹി: ഇന്ത്യയെ ഇനിയും ജയങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ ധോനി ഇനിയും കളിക്കണമെന്ന് ഗൗതം ഗംഭീര്‍. എപ്പോള്‍ കളി തുടങ്ങി എന്നത് അവരുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പായിരുന്നു. അതുപോലെ തന്നെയാണ് എപ്പോള്‍ വിരമിക്കണം എന്നതും, ഗംഭീര്‍ ചൂണ്ടിക്കാട്ടി. 

ഫോമിലുള്ള അത്രയും കാലം, പന്ത് കൃത്യമായി കണ്ട് അടിച്ചകറ്റാന്‍ കഴിയുന്നിടത്തോളം കാലം പ്രായം വെറുമൊരു നമ്പര്‍ മാത്രമാണ്. ധോനിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഇപ്പോഴും ഫോമിലാണ് എങ്കില്‍, ആറാമതോ, ഏഴാമതോ ഇറങ്ങി ഇന്ത്യയെ ഇപ്പോഴും ജയിപ്പിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ടെങ്കില്‍ ധോനി കളി തുടരണം, ഗംഭീര്‍ പറഞ്ഞു. 

ആസ്വദിച്ച് കളിക്കാന്‍ ധോനിക്ക് സാധിക്കുന്നുണ്ടെങ്കില്‍ കളി തുടരട്ടെ. ധോനി വിരമിക്കണം എന്ന് ആര്‍ക്കാണ് നിര്‍ബന്ധം? പ്രായത്തിന്റെ പേരില്‍ ധോനിയെ പോലുള്ള കളിക്കാര്‍ക്ക് മേല്‍ അനാവശ്യ സമ്മര്‍ദം നിറക്കുകയാണ് ചിലര്‍. എന്നാല്‍ എപ്പോള്‍ വിരമിക്കണം എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനം, ഗംഭീര്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com