വേദി എവിടെയുമാവട്ടെ, ഈ ഐപിഎല്‍ നമ്മുടെ രാജ്യത്തിന് വേണ്ടി: ഗൗതം ഗംഭീര്‍

ഐപിഎല്‍ എവിടെയാണ് നടക്കുന്നത് എന്ന് ഇപ്പോള്‍ വിഷയമല്ല. എല്ലാ ഫോര്‍മാറ്റിനും യോജിച്ച വേദിയാണ് യുഎഇ
വേദി എവിടെയുമാവട്ടെ, ഈ ഐപിഎല്‍ നമ്മുടെ രാജ്യത്തിന് വേണ്ടി: ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ മനംമടുത്തിരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് ഉന്മേഷം നല്‍കാന്‍ ഐപിഎല്ലിന് സാധിക്കുമെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീര്‍. കഴിഞ്ഞ 12 സീസണുകളേക്കാള്‍ മികച്ചതായിരിക്കും ഈ സീസണ്‍ എന്നും ഗംഭീര്‍ പറഞ്ഞു. 

യുഎഇയിലാണ് ഐപിഎല്ലിന് വേദിയാവുന്നത്. ഐപിഎല്‍ എവിടെയാണ് നടക്കുന്നത് എന്ന് ഇപ്പോള്‍ വിഷയമല്ല. എല്ലാ ഫോര്‍മാറ്റിനും യോജിച്ച വേദിയാണ് യുഎഇ. ആര് കിരീടം നേടുമെന്നോ, കൂടുതല്‍ റണ്‍സ് നേടുന്നത് ആരെന്നോ, കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്നത് ആരെന്നോ എന്നതൊന്നും വിഷയമല്ല. രാജ്യത്ത് നിലവിലുള്ള അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ഐപിഎല്‍ സഹായിക്കും, ഗംഭീര്‍ പറഞ്ഞു. 

ഇതെല്ലാം കൊണ്ട് തന്നെ മുന്‍ സീസണുകളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഈ സീസണ്‍, ഈ സീസണ്‍ രാജ്യത്തിന് വേണ്ടി കൂടിയാണ് സംഘടിപ്പിക്കുന്നതെന്നും ഇന്ത്യന്‍ മുന്‍ താരം പറഞ്ഞു. സെപ്തംബര്‍ 19നാണ് ഐപിഎല്‍ തുടങ്ങുക. നവംബര്‍ എട്ടിന് ഫൈനല്‍. യുഎഇയിലെ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍. ഓഗസ്റ്റ് 20ടെ ഫ്രാഞ്ചൈസികള്‍ യുഎഇയില്‍ എത്തി തുടങ്ങും. 

നിരവധി ആളുകളുടെ ജീവിതങ്ങള്‍ക്ക് തണലേകുന്ന ഐപിഎല്‍ ഈ സീസണില്‍ സാധ്യമാവുന്നു എന്നതിനേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റെന്തുണ്ടെന്ന് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ ചോദിച്ചു. നാല് മാസമായി നമ്മള്‍ ഐപിഎല്ലിനായി കാത്തിരിക്കുന്നു. നാല് മാസം ഒരു നീണ്ട കാലമാണ്. എന്നിട്ടും നമ്മള്‍ ഐപിഎല്ലിനായി കാത്തിരിക്കുകയായിരുന്നു, പഠാന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com