'എനിക്ക് നിന്നെ തൃപ്തിപ്പെടുത്താനാവില്ല', റസലുമായുള്ള പോര് പരിഹരിച്ചതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th July 2020 01:07 PM |
Last Updated: 28th July 2020 01:07 PM | A+A A- |
2019 ഐപിഎല്‍ സീസണിലേറ്റ തിരിച്ചടികള്‍ക്കിടയില്‍ ടീമിനുള്ളില്‍ നിന്നും പൊട്ടിത്തെറികള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നേരിടേണ്ടി വന്നു. വിന്‍ഡിസ് ഓള്‍ റൗണ്ടര്‍ ആന്ദ്ര റസലിനെ അമിതമായി ആശ്രയിച്ചതായിരുന്നു സീസണില്‍ കൊല്‍ക്കത്തയെ പിന്നോട്ടടിച്ചത്. ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങളില്‍ അതൃപ്തി പരസ്യമാക്കി റസല്‍ എത്തുകയും ചെയ്തു. അന്ന് റസലുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞൊതുക്കി വന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ദിനേശ് കാര്‍ത്തിക്.
ആത്മാര്‍ഥതയോടെയാണ് വിന്‍ഡിസ് കളിക്കാര്‍ പറയുന്നത്. നമ്മള്‍ അത് എങ്ങനെ എടുക്കും എന്നത് അനുസരിച്ചിരിക്കും. നെഗറ്റീവായി എടുത്താന്‍ തെറ്റ് നിങ്ങളുടെ ഭാഗത്താണ്. ഞാനും റസലും വിഷയം സംസാരിച്ചു. എന്റെ നായകത്വത്തില്‍ റസലിന് പ്രശ്‌നങ്ങളുണ്ടായില്ല. ടീം ജയിക്കാത്തതിലായിരുന്നു റസലിന് നിരാശ. അതായിരുന്നു വിഷയം. റസല്‍ പറഞ്ഞതിനെയെല്ലാം അര്‍ഹിക്കുന്ന ബഹുമാനത്തോടെയാണ് ഞാന്‍ നോക്കി കണ്ടത്, ദിനേശ് കാര്‍ത്തിക് പറഞ്ഞു.
ക്ഷമാപണ രൂപത്തിലാണ് റസല്‍ നിലപാടെടുത്തത്. റസലുമായി എനിക്ക് നല്ല ബന്ധമുണ്ട്. അങ്ങനെ നല്ല ബന്ധം ഉണ്ടായിരുന്നില്ലെങ്കില്‍ വളരെ വഷളാവുമായിരുന്നു കാര്യങ്ങള്‍. നീ പറഞ്ഞത് ശരിയായില്ലെന്ന് ഞാന്‍ റസലിന്റെ നേരെ പറഞ്ഞിട്ടുണ്ട്. ഞാന്‍ പറയാന്‍ ഉദ്ധേശിച്ച രീതിയില്‍ അല്ല വന്നത് എന്ന് റസല്‍ പറഞ്ഞു. അവിടെ പകുതി പ്രശ്‌നം തീര്‍ന്നൂ...കാര്‍ത്തിക് പറയുന്നു.