ഇന്ത്യയുടെ മിഡ്ഫീല്‍ഡര്‍ കൃഷി തിരക്കിലാണ്, മണ്ണില്‍ പൊന്ന് വിളയിച്ച് അമര്‍ജിത് 

വേരുകളിലേക്ക് തിരികെ പോയി കുടുംബത്തെ കൃഷിയില്‍ സഹായിക്കുന്നതില്‍ ഒരു നാണക്കേടും തോന്നുന്നില്ലെന്നും ഇന്ത്യയുടെ മിഡ്ഫീല്‍ഡര്‍ പറയുന്നു
ഇന്ത്യയുടെ മിഡ്ഫീല്‍ഡര്‍ കൃഷി തിരക്കിലാണ്, മണ്ണില്‍ പൊന്ന് വിളയിച്ച് അമര്‍ജിത് 

ഇംഫാല്‍: കിഴക്കന്‍ ഹിമാലയത്തോട് ചേര്‍ന്ന് കിടക്കുന്ന ഇംഫാലിലെ പ്രാന്തപ്രദേശങ്ങളിലൊന്നിലെ കൃഷി ഇടത്തില്‍ ഏകാന്തത ആസ്വദിച്ച് മണ്ണില്‍ പണിയെടുക്കുന്നൊരു കര്‍ഷകനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. മൂന്ന് വര്‍ഷം മുന്‍പ് അണ്ടര്‍ 17 ഫുട്‌ബോളില്‍ ഇന്ത്യയെ നയിച്ച അമര്‍ജിത് സിങ് കിയാമാണ് അത്. 

പരിശീലനം കഴിഞ്ഞോ എന്ന് വിളിച്ച് ചോദിക്കുന്നവരോട് ചിരി നിറച്ച് അമര്‍ജിത് പറയും, അത് എപ്പോഴെ കഴിഞ്ഞു, ഇപ്പോല്‍ കുടുംബത്തിന് വേണ്ടി കൃഷ്ടി ഇടത്തില്‍ അധ്വാനിക്കുകയാണ്...വേരുകളിലേക്ക് തിരികെ പോയി കുടുംബത്തെ കൃഷിയില്‍ സഹായിക്കുന്നതില്‍ ഒരു നാണക്കേടും തോന്നുന്നില്ലെന്നും ഇന്ത്യന്‍ ഫുട്‌ബോളിന്റെ മധ്യനിര താരം പറയുന്നു. 

തലമുറകളായി കൃഷി ചെയ്യുന്നവരാണ് എന്റെ കുടുംബം. എന്നാല്‍ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ കൃഷിയില്‍ ഞാന്‍ വലിയ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഫുട്‌ബോളിലേക്കായിരുന്നു എന്റെ ശ്രദ്ധയെല്ലാം. നേരത്തെ സീസണ്‍ കഴിഞ്ഞ് വീട്ടില്‍ അധികം സമയം ചെലവിടാന്‍ എനിക്കായിരുന്നില്ല. എന്നാലിന്ന് ഇപ്പോള്‍ അതിന് സാധിക്കുന്നു. വലിയ അഭിമാനമാണ് കൃഷി ചെയ്യുന്നതിലൂടെ തോന്നുന്നത്...

ഫുട്‌ബോള്‍ താരമാവാന്‍ എനിക്ക് വേണ്ടി കുടുംബം ഒരുപാട് ത്യജിച്ചിച്ചുണ്ട്. അവര്‍ക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ എനിക്കാവണം. പിതാവിനോടുള്ള അടുപ്പം കൂടുതല്‍ ദൃഡമാക്കാന്‍ എന്നെ അത് സഹായിക്കും. കൃഷി ഇടത്തില്‍ മകന്‍ അവരെ സഹായിക്കുന്നത് കാണുമ്പോള്‍ അവര്‍ക്ക് സന്തോഷമാവുമെന്നും അമര്‍ജിത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com