സെഞ്ചുറി ഇരട്ട ശതകവും ട്രിപ്പിള്‍ സെഞ്ചുറിയുമാക്കാന്‍ സച്ചിന് അറിയില്ലായിരുന്നു: കപില്‍ ദേവ്

അഞ്ച് ട്രിപ്പിള്‍ സെഞ്ചുറിയും 10 ഇരട്ട സെഞ്ചുറിയും സച്ചിന് നേടാന്‍ കഴിയുമായിരുന്നു എന്ന് കപില്‍ദേവ് പറഞ്ഞു
സെഞ്ചുറി ഇരട്ട ശതകവും ട്രിപ്പിള്‍ സെഞ്ചുറിയുമാക്കാന്‍ സച്ചിന് അറിയില്ലായിരുന്നു: കപില്‍ ദേവ്

മുംബൈ: സെഞ്ചുറി ഇരട്ട ശതകത്തിലേക്കും, ട്രിപ്പിള്‍ സെഞ്ചുറിയിലേക്കും എത്തിക്കാന്‍ സച്ചിന് അറിയില്ലായിരുന്നു എന്ന് കപില്‍ ദേവ്. അഞ്ച് ട്രിപ്പിള്‍ സെഞ്ചുറിയും 10 ഇരട്ട സെഞ്ചുറിയും സച്ചിന് നേടാന്‍ കഴിയുമായിരുന്നു എന്ന് കപില്‍ദേവ് പറഞ്ഞു. 

കാരണം, ഫാസ്റ്റ് ബൗളര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും എതിരെ ഓരോ ഓവറിലും സച്ചിന് ബൗണ്ടറി നേടാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മുംബൈയില്‍ നിന്ന് വരുന്നവര്‍ക്ക് ഒരു ചിന്താഗതിയുണ്ട്. സെഞ്ചുറി നേടി കഴിഞ്ഞാല്‍ പിന്നെ ഒന്നേയെന്ന് പറഞ്ഞ് തുടങ്ങണം...സച്ചിന്‍ അങ്ങനെയായിരുന്നു. സെഞ്ചുറി നേടി കഴിഞ്ഞ് സച്ചിന്‍ അപകടകാരിയായിട്ടില്ല. സിംഗിളുകള്‍ എടുത്താവും പിന്നെ സച്ചിന്റെ കളി, കപില്‍ ദേവ് ചൂണ്ടിക്കാട്ടി. 

51 ടെസ്റ്റ് സെഞ്ചുറികളാണ് സച്ചിന്റെ പേരിലുള്ളത്. എന്നാല്‍ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറിയിലേക്ക് എത്താന്‍ സച്ചിന് പത്ത് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 1999ല്‍ ന്യൂസിലാന്‍ഡിനെതിരെ ഹൈദരാബാദിലായിരുന്നു അത്. സച്ചിന്റെ 51 സെഞ്ചുറികളില്‍ 20 വട്ടം മാത്രമാണ് 150ന് മുകളില്‍ സ്‌കോര്‍ പോയത്. 

ടെസ്റ്റിലെ ഇരട്ട സെഞ്ചുറികളുടെ റെക്കോര്‍ഡ് എടുത്താല്‍ ടോപ് 10ല്‍ സച്ചിനില്ല. അട്ടപ്പട്ടു, സെവാഗ്, ജാവേദ് മിയാന്‍ദാദ്, യുനീസ് ഖാന്‍, റിക്കി പോണ്ടിങ്, സച്ചിന്‍ എന്നിവര്‍ക്ക് 6 ഇരട്ട സെഞ്ചുറികളാണുള്ളത്. എന്നാല്‍ 200 ടെസ്റ്റില്‍ നിന്നാണ് ആറ് ഇരട്ട സെഞ്ചുറി എന്നത് സച്ചിനെ ലിസ്റ്റില്‍ പന്ത്രണ്ടാം സ്ഥാനത്താക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com