'ഞാന്‍ ബെഞ്ചമിന്‍ ബട്ടനെ പോലെ', ചരിത്ര നേട്ടത്തിന് പിന്നാലെ ഇബ്രായുടെ കിടിലന്‍ ഡയലോഗും
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th July 2020 02:26 PM |
Last Updated: 30th July 2020 02:26 PM | A+A A- |

38ാം വയസിലും പിന്നോട്ട് പോവുന്നതിന്റെ സൂചനയൊന്നും നല്‍കുന്നില്ല സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. സാംപ്‌ഡോറിയക്കെതിരെ ഇരട്ട ഗോള്‍ നേടി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയതിന് പിന്നാലെ ബെഞ്ചബിന്‍ ബട്ടനാണ് താനെന്നാണ് ഇബ്ര പറയുന്നത്.
ഇന്റര്‍ മിലാനും, എസി മിലാനും വേണ്ടി 50 ഗോളുകള്‍ നേടുന്ന ആദ്യ താരമാണ് ഇബ്രാഹിമോവിച്ച്. ഈ വര്‍ഷം ജനുവരിയിലാണ് സ്ലാട്ടന്‍ എസി മിലാമിലേക്ക് തിരികെ എത്തുന്നത്. അന്ന് മുതല്‍ എസി മിലാന് നിര്‍ണായകമായിരുന്നു സ്ലാട്ടന്റെ കളി.
2020ല്‍ 10 ഗോളുകളുമായി സ്ലാട്ടന്‍ നിറഞ്ഞപ്പോള്‍ 12 കളികളില്‍ തുടരെ മിലാന്‍ ജയം നേടി. നേട്ടങ്ങളിലേക്ക് ചൂണ്ടി ചോദ്യം വന്നപ്പോള്‍ ഹോളിവുഡ് സിനിമ ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടനെ എടുത്താണ്‍ സ്ലാട്ടന്‍ മറുപടി നല്‍കുന്നത്. ബെഞ്ചമിന്റെ പ്രായം പിറകോട്ട് പോവുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തന്റെ പ്രായവും പിന്നിലേക്ക് പോവുന്നുവെന്നാണ് കൗതുകം നിറച്ച് സ്ലാട്ടന്‍ പറയുന്നത്. ഞാന്‍ ബെഞ്ചമിന്‍ ബട്ടനെ പോലെയാണ്. ഞാന്‍ എന്നും ചെറുപ്പമാണ്. ഒരിക്കലും പ്രായമായിട്ടില്ല...
'Come Benjamin Button, sono sempre stato giovane, mai vecchio.'
— I'm a Sandwich (@amicus_arcane) July 29, 2020
'I'm just like Benjamin Button, I've always been young, never old.'#Ibrahimovic #ACMilan https://t.co/FuEKAWOoda