500 വിക്കറ്റ് നേട്ടത്തിന് പിന്നാലെ റാങ്കിങ്ങില്‍ കുതിച്ച് ബ്രോഡ്, ബാറ്റിങ്ങിലും മുകളിലേക്ക്

ആദ്യ ടെസ്റ്റില്‍ ടീമില്‍ നിന്ന് അവഗണിച്ചതിന്റെ കലിപ്പ് പിന്നെ വന്ന രണ്ട് ടെസ്റ്റിലും തീര്‍ത്ത്  നിറഞ്ഞാടിയതോടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് ബ്രോഡ് എത്തി
500 വിക്കറ്റ് നേട്ടത്തിന് പിന്നാലെ റാങ്കിങ്ങില്‍ കുതിച്ച് ബ്രോഡ്, ബാറ്റിങ്ങിലും മുകളിലേക്ക്

മാഞ്ചസ്റ്റര്‍: ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം പിന്നിട്ടതിന് പിന്നാലെ റാങ്കിങ്ങില്‍ കുതിച്ച് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ആദ്യ ടെസ്റ്റില്‍ ടീമില്‍ നിന്ന് അവഗണിച്ചതിന്റെ കലിപ്പ് പിന്നെ വന്ന രണ്ട് ടെസ്റ്റിലും തീര്‍ത്ത്  നിറഞ്ഞാടിയതോടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് ബ്രോഡ് എത്തി. 

വിന്‍ഡിസിനെതിരായ പരമ്പരയിലെ രണ്ട് ടെസ്റ്റില്‍ നിന്ന് 16 വിക്കറ്റാണ് സ്റ്റുവര്‍ട്ട് ബ്രോഡ് നേടിയത്. മികച്ച പ്രകടനത്തോടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ബ്രോഡ് മൂന്നാമതേക്ക് എത്തിയത്. 2016ന് ശേഷമുള്ള ബ്രോഡിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കാണ് ഇത്. 

വിന്‍ഡിസിനെതിരായ മൂന്നാം ടെസ്റ്റില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ബ്രോഡ് നിറയുകയായിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റ് വീശി ബ്രോഡ് എത്തിയതോടെയാണ് ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് സ്‌കോര്‍ മുന്നൂറ് കടന്നത്. ഇതോടെ ബാറ്റിങ് റാങ്കിങ്ങില്‍ ബ്രോഡ് ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ഓള്‍ റൗണ്ടര്‍ റാങ്കിങ്ങില്‍ മൂന്ന് സ്ഥാനങ്ങളും ബ്രോഡ് മുന്‍പോട്ട് കയറിയിട്ടുണ്ട്. 

904 പോയിന്റോടെ പാറ്റ് കമിന്‍സ് ആണ് ഒന്നാമത്. ന്യൂസിലാന്‍ഡിന്റെ നീല്‍ വാഗ്നര്‍ രണ്ടാമതും. എട്ടാമതുള്ള ബൂമ്രയാണ് ടെസ്റ്റില്‍ ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ളത്. വിന്‍ഡിസിനെതിരായ പരമ്പരയിലെ ഓള്‍ റൗണ്ട് മികവോടെ ഓള്‍ റൗണ്ടര്‍മാരിലെ ഒന്നാം സ്ഥാനം സ്റ്റുവര്‍ട്ട് ബ്രോഡ് നിലനിര്‍ത്തി. വിന്‍ഡിസ് നായകന്‍ ഹോള്‍ഡറാണ് രണ്ടാമത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com