എന്തുകൊണ്ട് സഞ്ജു സാംസണിന് മുകളില്‍ റിഷഭ് പന്ത്? കാരണങ്ങള്‍ നിരത്തി സഞ്ജുവിന്റെ കോച്ച് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th July 2020 03:42 PM  |  

Last Updated: 30th July 2020 03:42 PM  |   A+A-   |  

sanju_samson_pant

 

തിരുവനന്തപുരം: ഇടംകയ്യനായത് കൊണ്ടും, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തന്ത്രങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ടുമാണ് റിഷഭ് പന്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതെന്ന് സഞ്ജു സാംസണിന്റെ പരിശീലകന്‍ ബിജു ജോര്‍ജ്. ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍...

സഞ്ജു കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. എന്തുകൊണ്ടാണ് റിഷഭ് പന്തിന് അവര്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നത്. ഒന്നാമത് പന്ത് ഇടംകയ്യനാണ്. രണ്ടാമത് ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങള്‍...ലോകകപ്പ് അവരുടെ മനസിലുണ്ടാവും. അവിടെ ക്വാളിറ്റി ഇടംകയ്യന്‍ ആം സ്പിന്നര്‍മാരോ, ലെഗ് സ്പിന്നര്‍മാരോ, ഇടംകയ്യന്‍ പേസര്‍മാരെ നേരിടേണ്ടി വരും. ഈ സമയം പന്തിനെ ഉപയോഗിക്കാം. എന്റെ അഭിപ്രായം അങ്ങനെയാണ്, ബിജു ജോര്‍ജ് പറഞ്ഞു. 

ടീമിന് ഇണങ്ങുന്ന കളിക്കാരെ തെരഞ്ഞെടുക്കുക എന്നത് ടീം മാനേജ്‌മെന്റിനെ സംബന്ധിക്കുന്ന കാര്യമാണ്. ക്യാപ്റ്റനും കോച്ചുമാണ് തീരുമാനിക്കേണ്ടത്. എതിരാളികള്‍ക്കെതിരെ ഇണങ്ങുന്നത് സഞ്ജു ആണോ പന്ത് ആണോ എന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കണം. പന്തിന് അനസരം ലഭിക്കുന്നതും സഞ്ജുവിന് ലഭിക്കാത്തതും മനപൂര്‍വമാണ് എന്ന് ഞാന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇനി വരുന്ന ഐപിഎല്ലില്‍ പന്തിന്റേയും സഞ്ജുവിന്റേയും പ്രകടനം വിലയിരുത്തിയാവും ഇന്ത്യയുടെ ഇനി വരുന്ന മത്സരങ്ങളില്‍ ഇവരില്‍ ആര് വരും എന്ന് തീരുമാനമാവുക. ട്വന്റി20 ലോകകപ്പ് മാറ്റിവെച്ചതോടെ കൂടുതല്‍ സമ്മര്‍ദമില്ലാതെ സഞ്ജുവിനുള്‍പ്പെടെ ഐപിഎല്ലില്‍ കളിക്കാം.