'ജീവിതത്തിലെന്നത് പോലെയാണ് ക്രിക്കറ്റിലും, മോശം സമയങ്ങള്‍ നീളില്ല'; ബ്രോഡിന്റെ 500 വിക്കറ്റില്‍ മുഹമ്മദ് കൈഫ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th July 2020 02:58 PM  |  

Last Updated: 30th July 2020 02:59 PM  |   A+A-   |  

Stuart-Broad-

 

ന്യൂഡല്‍ഹി: 500 വിക്കറ്റ് നേട്ടത്തിലേക്ക് എത്തിയതിന് പിന്നാലെ ആ ആറ് സിക്‌സുകളില്‍ നിന്നുള്ള ബ്രോഡിന്റെ തിരിച്ചു വരവിലേക്കാണ് ക്രിക്കറ്റ് ലോകം വിരല്‍ ചൂണ്ടിയത്. അതിലേക്ക് തന്നെ ചൂണ്ടിയാണ് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫുമെത്തുന്നത്.

ജീവിതത്തില്‍ എന്നത് പോലെ ക്രിക്കറ്റിലും മോശം സമയങ്ങള്‍ അധികം നീളില്ലെന്ന് കൈഫ് പറയുന്നു. ട്വിറ്ററില്‍ കൈഫ് കുറിച്ചത് ഇങ്ങനെ, ഓള്‍ഡ് ട്രോഫോര്‍ഡില്‍ നിന്നുള്ള പാഠം, ജീവിതത്തിലെന്നത് പോലെ ക്രിക്കറ്റിലും മോശം സമയങ്ങള്‍ അധികം നീളില്ല. ആറില്‍ ആറ് സിക്‌സ് വഴങ്ങിയിടത്ത് നിന്നും പിടിച്ചു കയറാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ഒരു ദിവസം 500 വിക്കറ്റിലേക്ക് നിങ്ങള്‍ക്ക് എത്താം. ട്വന്റി20 ബൗളര്‍മാര്‍ക്കും ഹൃദയമുണ്ട്. സ്റ്റുവര്‍ട്ട് ബ്രോഡില്‍ നിന്ന് പഠിക്കൂ..

ബ്രോഡ്‌സ്‌മൈല്‍ എന്ന ടാഗോടെയാണ് കൈഫ് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം യുവരാജ് സിങ്ങും ബ്രോഡിനെ അഭിനന്ദിച്ചെത്തിയവരുടെ കൂട്ടത്തിലുണ്ടായി. ഇന്ന് ആ ആറ് സിക്‌സുകളെ കുറിച്ച് പറയാതെ ബ്രോഡിന് വേണ്ടി കയ്യടിക്കണമെന്നാണ് ആരാധകരോടായി യുവരാജ് സിങ് പറഞ്ഞത്.