ഹര്‍ദിക് പാണ്ഡ്യക്ക് ആണ്‍കുഞ്ഞ്, കുട്ടി ഓള്‍റൗണ്ടറുടെ ഫോട്ടോയുമായി താരം 

ലോക്ക്ഡൗണ്‍ നാളിലായിരുന്നു ബോളുവുഡ് നതാഷ സ്‌റ്റൊയാനോവിച്ചുമായുള്ള ഹര്‍ദിക്കിന്റെ വിവാഹം
ഹര്‍ദിക് പാണ്ഡ്യക്ക് ആണ്‍കുഞ്ഞ്, കുട്ടി ഓള്‍റൗണ്ടറുടെ ഫോട്ടോയുമായി താരം 

മുംബൈ: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് ആണ്‍കുഞ്ഞ്. ഇന്‍സ്റ്റഗ്രാമിലാണ് ഹര്‍ദിക് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചെത്തിയത്. ലോക്ക്ഡൗണ്‍ നാളിലായിരുന്നു ബോളുവുഡ് നതാഷ സ്‌റ്റൊയാനോവിച്ചുമായുള്ള ഹര്‍ദിക്കിന്റെ വിവാഹം. 

കുഞ്ഞിന്റെ കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് ഹര്‍ദിക് പങ്കുവെച്ചത്. ജനുവരി ഒന്നിനായിരുന്നു നതാഷയുമായുള്ള പ്രണയം സ്ഥിരീകരിച്ച് ഹര്‍ദിക് വിവാഹ നിശ്ചയം കഴിഞ്ഞതായി ആരാധകരെ അറിയിച്ചത്. മെയില്‍ കുഞ്ഞിനെ കാത്തിരിക്കുകയാണ് എന്ന സന്തോഷ വാര്‍ത്തയുമായും ഹര്‍ദിക് എത്തി. 

കളിക്കളത്തിലേക്ക് എത്തുമ്പോള്‍ 2019 സെപ്തംബര്‍ മുതല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ഹര്‍ദിക്. സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയോടെ ഹര്‍ദിക് തിരിച്ചു വരവിന് ലക്ഷ്യം വെച്ചെങ്കിലും കോവിഡിനെ തുടര്‍ന്ന് പരമ്പര ഉപേക്ഷിച്ചു. 

2019 ഒക്ടോബറില്‍ ലണ്ടനില്‍ വെച്ച് ശസ്ത്രക്രിയക്ക് വിധേയമായതോടെയാണ് ഹര്‍ദിക്കിന് കളിക്കളം വിട്ട് നില്‍ക്കേണ്ടി വന്നത്. ഐപിഎല്ലാണ് ഇനി ഹര്‍ദിക്കിന് മുന്‍പിലുള്ളത്. ഐപിഎല്ലിനായി യുഎഇയിലേക്ക് പോകുമെന്ന് ഹര്‍ദിക് സ്ഥിരീകരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com