ബാഴ്സയില്‍ മെസിക്കെതിരെ സഹ താരങ്ങളുടെ പ്രതിഷേധം? ക്ലബ് വിടുമെന്ന് മൂന്ന് മിഡ്ഫീല്‍ഡര്‍മാര്‍

ലാ ലീഗയില്‍ ഒസാസുനോട് തോറ്റ കളിയില്‍ ടീം അംഗങ്ങളെ ലക്ഷ്യം വെച്ച് മെസി പ്രതികരിച്ചിരുന്നു
ബാഴ്സയില്‍ മെസിക്കെതിരെ സഹ താരങ്ങളുടെ പ്രതിഷേധം? ക്ലബ് വിടുമെന്ന് മൂന്ന് മിഡ്ഫീല്‍ഡര്‍മാര്‍

ബാഴ്‌സലോണ: ക്ലബില്‍ മെസി എടുക്കുന്ന ഏകപക്ഷീയ നിലപാടുകള്‍ക്കെതിരെ ടീമിനുള്ളില്‍ പ്രതിഷേധമെന്ന് റിപ്പോര്‍ട്ട്. ലാ ലീഗയില്‍ ഒസാസുനോട് തോറ്റ കളിയില്‍ ടീം അംഗങ്ങളെ ലക്ഷ്യം വെച്ച് മെസി പ്രതികരിച്ചിരുന്നു. ഇതാണ് ടീമിനുള്ളില്‍ ഏതാനും കളിക്കാരില്‍ അതൃപ്തിയുണ്ടാക്കിയത്. 

മെസിയോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ബാഴ്‌സയിലെ മൂന്ന് മിഡ് ഫീല്‍ഡര്‍മാര്‍ ക്ലബ് വിടാന്‍ തയ്യാറെടുക്കുന്നതായാണ് സ്പാനിഷ് മാധ്യമമായ ഡയറിയോ ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രൊയേഷ്യന്‍ താരം റാക്കിടിച്ച്, ചിലെ താരം അര്‍തുറോ വിദാല്‍ എന്നിവരുള്‍പ്പെടെ അതൃപ്തി വ്യക്തമാക്കുന്നതായാണ് ഡയറിയോ ഗോള്‍ വാര്‍ത്തയില്‍ പറയുന്നത്. 

നാപ്പോളിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് മുന്‍പായുള്ള പരിശീലനത്തിന് വേണ്ടി മധ്യനിര താരം അര്‍തുര്‍ മെലെ ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. അര്‍തുറിന് ഫസ്റ്റ് ഇലവനില്‍ പരിശീലകന്‍ സെറ്റിയാന്‍ അവസരം നല്‍കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. 

യുവന്റ്‌സുമായുള്ള സ്വാപ് ഡീലില്‍ അടുത്ത സീസണ്‍ മുതല്‍ ഇറ്റാലിയന്‍ ക്ലബിലാണ് അര്‍തുര്‍ കളിക്കേണ്ടത്. പകരം മിറാലെം പ്യാനിച്ച് ബാഴ്‌സയിലേക്ക് എത്തും. എന്നാല്‍ ഈ സീസണിലെ മത്സരങ്ങള്‍ ഇരുവരും നിലവിലെ തങ്ങളുടെ ക്ലബുകള്‍ക്ക് വേണ്ടി തന്നെ കളിക്കണം. എന്നാല്‍ അര്‍തുര്‍ ക്ലബിനൊപ്പം ചേരാന്‍ വിസമ്മതിക്കുന്നതോടെ നിയമ നടപടിയിലേക്ക് നീങ്ങുകയാണ് ബാഴ്‌സ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com