ബോതം, ഹഡ്‌ലി, ഇമ്രാന്‍ എന്നിവരെ ചേര്‍ത്ത് വെച്ചാല്‍ ഞാന്‍ അതിലും മികച്ച അത്‌ലറ്റ്; കപില്‍ ദേവ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2020 11:25 AM  |  

Last Updated: 31st July 2020 11:25 AM  |   A+A-   |  

kapil_dev_imran_khan

 

ന്യൂഡല്‍ഹി: ഇയാന്‍ ബോതം, ഹഡ്‌ലീ, ഇമ്രാന്‍ ഖാന്‍ എന്നീ മൂന്ന് പേര് ചേര്‍ത്ത് വരുമ്പോഴുള്ളതിനേക്കാള്‍ മികച്ച അത്‌ലറ്റാണ് താനെന്ന് കപില്‍ ദേവ്. കളിക്കുന്ന സമയം ഇവരുമായി താരതമ്യം ചെയ്യപ്പെട്ടതിനെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴാണ് കപില്‍ ദേവിന്റെ പ്രതികരണം. 

ഞാനാണ് മഹാനായ കളിക്കാരന്‍ എന്ന് പറയില്ല. എന്നാല്‍ ഈ മൂന്ന് പേരെ ചേര്‍ത്ത് വയ്ക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ മികച്ച അത്‌ലറ്റാണ് ഞാന്‍. എന്നാല്‍ റിച്ചാര്‍ഡ് ഹഡ്‌ലിയുടേതായിരുന്നു മികച്ച ബൗളിങ്. ഞങ്ങള്‍ നാല് പേര്‍ക്കിടയില്‍ കംപ്യൂട്ടര്‍ പോലെയായിരുന്നു ഹഡ്‌ലി, കപില്‍ ദേവ് പറഞ്ഞു. 

അനുകൂല സാഹചര്യങ്ങളില്‍ ഏറ്റവും മികച്ച ഓള്‍ റൗണ്ടറാണ് ബോതം. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയും. ഹഡ്‌ലി മികച്ച ബാറ്റ്‌സ്മാനാണ് എന്ന് താന്‍ പറയുന്നില്ലെന്നും കപില്‍ ദേവ് ഓര്‍മപ്പെടുത്തി. ബാറ്റുകൊണ്ടും പന്ത് കൊണ്ടും എതിരാളികള്‍ക്ക് നാശനഷ്ടം സൃഷ്ടിക്കാന്‍ ബോതമിന് കഴിയും. 

എതിരാളികള്‍ക്ക് മേല്‍ കയറി ഇറങ്ങാന്‍ ഇമ്രാന്‍ ഖാനാവും. എന്നാല്‍ നായകന്‍ എന്ന നിലയിലെ ഇമ്രാന്റെ കഴിവാണ് മുന്‍പില്‍ നില്‍ക്കുന്നത്. പാകിസ്ഥാന്‍ ടീമിനെ നിയന്ത്രിച്ച് നിര്‍ത്തുക എന്നത് ഇമ്രാന് വെല്ലുവിളിയായിരുന്നു എന്നും കപില്‍ ദേവ് പറഞ്ഞു.