''ബൗളിങ് ആക്ഷനെ കുറ്റം പറയുന്നു, എന്നാല്‍ ഇത് പഠിപ്പിക്കാന്‍ എനിക്കാരുമുണ്ടായില്ല, ഇന്നും സ്വയം പഠിക്കുകയാണ് എല്ലാം''

വീടിന്റെ പിറകില്‍ കളിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അധികം സ്ഥലമുണ്ടായില്ല. 8 സ്‌റ്റെപ്പ് റണ്‍അപ്പ് ആണ് അവിടെ എടുക്കാന്‍ സാധിക്കുന്നവയില്‍ ഏറ്റവും കൂടുതല്‍...
''ബൗളിങ് ആക്ഷനെ കുറ്റം പറയുന്നു, എന്നാല്‍ ഇത് പഠിപ്പിക്കാന്‍ എനിക്കാരുമുണ്ടായില്ല, ഇന്നും സ്വയം പഠിക്കുകയാണ് എല്ലാം''

ജസ്പ്രിത് ബൂമ്രയുടെ ബൗളിങ് ആക്ഷന്‍ ക്രിക്കറ്റ് ലോകത്ത് എന്നും ചര്‍ച്ചയാവുന്ന ഒന്നാണ്. ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ്, വിന്‍ഡിസ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിങ് എന്നിവര്‍ ബൂമ്രയുടെ ബൗളിങ് ആക്ഷന് നേരെ നെറ്റി ചുളിച്ച് എത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലേക്ക് എളുപ്പം വീഴാന്‍ ഇടയാക്കുന്നതാണ് ഈ ബൗളിങ് ആക്ഷന്‍ എന്നാണ് അവരുടെ വാദം. വിമര്‍ശനങ്ങളോടെല്ലാം ബൂമ്രയ്ക്ക് പറയാനുള്ളത് ഇങ്ങനെ, ഇതെന്നെ ആരും പഠിപ്പിച്ചതല്ല, ഇന്ന് ഈ നിമിഷം വരെ ഞാന്‍ സ്വയം പഠിച്ചാണ് വളര്‍ന്നത്...

ബൗളിങ് ആക്ഷന്‍ പരുവപ്പെടുത്തിയത് ഒരു പരിശീലകന്റേയും സഹായത്തോടെയല്ലെന്ന് ബൂമ്ര പറയുന്നു. പരിശീലകരുടെ സഹായം എനിക്ക് അധികം ലഭിച്ചിട്ടില്ല. പ്രൊഫഷണല്‍ കോച്ചിങ്ങോ, ക്യാംപുകളില്‍ പങ്കെടുക്കാനോ ആയിട്ടില്ല. ഇതുവരെ എല്ലാം സ്വയം പഠിക്കുകയായിരുന്നു. എല്ലാം...ടിവിയിലൂടെ, വീഡിയോകളിലൂടെ...ഈ ബൗളിങ് ആക്ഷന് പ്രത്യേക കാരണം ഒന്നുമില്ലെന്നും ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ പറയുന്നു. 

ബൗളിങ് ആക്ഷന്‍ മാറ്റണമെന്ന് പറയുന്നവരുടെ വാക്കുകള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. ആത്മവിശ്വാസം ഉണ്ടെങ്കില്‍ ശക്തി കൂട്ടാമെന്നാണ് എന്റെ വിശ്വാസം. കുറവ് റണ്ണ്അപ്പ് എടുക്കുന്നതിന്റെ കാരണവും ബൂമ്ര പറയുന്നു. വീടിന്റെ പിറകില്‍ കളിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അധികം സ്ഥലമുണ്ടായില്ല. 8 സ്‌റ്റെപ്പ് റണ്‍അപ്പ് ആണ് അവിടെ എടുക്കാന്‍ സാധിക്കുന്നവയില്‍ ഏറ്റവും കൂടുതല്‍...

റണ്‍അപ്പില്‍ കൂടുതല്‍ ഓടാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അങ്ങനെ റണ്‍അപ്പ് എടുക്കുമ്പോഴും അല്ലാത്തപ്പോഴും സ്പീഡ് ഒരേ പോലെ തന്നെയാണ്. പിന്നെ എന്തിനാണ് അധികം ഓടുന്നത് എന്നാണ് ബൂമ്രയുടെ ചോദ്യം. ഇത്രയും കുറവ് റണ്‍അപ്പ് എടുക്കുന്ന ബൂമ്രയ്ക്ക് ഇത്രയും പേസ് എങ്ങനെ ലഭിക്കുന്നു എന്നതില്‍ അത്ഭുതം പങ്കുവെച്ച് ഇയാന്‍ ബിഷപ്പ് എത്തിയിരുന്നു. അതിനാണ് ബൂമ്രയിപ്പോള്‍ മറുപടി നല്‍കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com