പുതിയൊരാള്‍ കൂടി വരുന്നു, അച്ഛനാവുന്നതിന്റെ സന്തോഷം പങ്കിട്ട് ഹര്‍ദിക് പാണ്ഡ്യ

ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു ജീവന്‍ കടന്നു വരാന്‍ പോവുന്ന സന്തോഷത്തിലാണ്...നതാഷയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹര്‍ദിക് പാണ്ഡ്യ കുറിച്ചു
പുതിയൊരാള്‍ കൂടി വരുന്നു, അച്ഛനാവുന്നതിന്റെ സന്തോഷം പങ്കിട്ട് ഹര്‍ദിക് പാണ്ഡ്യ

മുംബൈ: അച്ഛനാവാന്‍ പോകുന്നതിന്റെ സന്തോഷം പങ്കിട്ട് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഇതുവരെ എന്റേയും നതാഷയുടേയും ജീവിതം മനോഹരമായിരുന്നു. ഇനി അതിലും മനോഹരമാകുവാന്‍ പോവുകയാണ്...ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു ജീവന്‍ കടന്നു വരാന്‍ പോവുന്ന സന്തോഷത്തിലാണ്...നതാഷയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹര്‍ദിക് പാണ്ഡ്യ കുറിച്ചു. 

ലോക്ക്ഡൗണിന് ഇടയില്‍ ഇരുവരുടേയും വിവാഹം കഴിഞ്ഞു എന്ന് വ്യക്തമാക്കുന്ന ഫോട്ടോകളും ഇവര്‍ പങ്കുവെക്കുന്നു. 
ഹര്‍ദിക്കിനൊപ്പം നതാഷയും സന്തോഷ വാര്‍ത്ത പങ്കുവെച്ച് സമൂഹമാധ്യമങ്ങളിലെത്തി. നതാഷ്-ഹര്‍ദിക് പ്രണയത്തിന്റെ അഭ്യൂഹങ്ങള്‍ ആരാധകര്‍ക്കിടയില്‍ പടര്‍ന്നിരുന്നു. ഒടുവില്‍ ഈ വര്‍ഷം ജനുവരി ഒന്നിന് ഹര്‍ദിക് വിവാഹ നിശ്ചയം കഴിഞ്ഞതായി പ്രഖ്യാപിച്ചു. ജീവിതത്തിലെ പുതിയ ഘട്ടത്തിന് നിങ്ങളുടെ പിന്തുണയും പ്രാര്‍ഥനയും വേണമെന്ന് ഹര്‍ദിക്കും നടാഷയും ആരാധകരോട് പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hardik Pandya (@hardikpandya93) on

കഴിഞ്ഞ ദിവസം നടാഷയുടെ സ്‌നേഹ ചുംബനം ആസ്വദിക്കുന്ന ഫോട്ടോ പങ്കുവെച്ചും ഹര്‍ദിക് സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു. സൈബിരിയന്‍ നടിയാണ് നതാഷ. ഏതാനും സിനിമകളില്‍ നൃത്ത രംഗങ്ങളിലെത്തി കയ്യടി നേടിയ നതാഷ, ബിഗ് ബോസില്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nataša Stanković✨ (@natasastankovic__) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com