കറുത്തവന്റെ ജീവന് വിലയുണ്ട്, ആന്‍ഫീല്‍ഡിലും പ്രതിഷേധ സ്വരം; മുട്ടിന്മേല്‍ നിന്ന് ലിവര്‍പൂള്‍ താരങ്ങള്‍

പരിശീലനത്തിന് ഇടയില്‍ ആന്‍ഫീല്‍ഡിലാണ് ലിവര്‍പൂള്‍ താരങ്ങള്‍ ലോകത്താകമാനും ഉയരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി എത്തിയത്
കറുത്തവന്റെ ജീവന് വിലയുണ്ട്, ആന്‍ഫീല്‍ഡിലും പ്രതിഷേധ സ്വരം; മുട്ടിന്മേല്‍ നിന്ന് ലിവര്‍പൂള്‍ താരങ്ങള്‍

ലണ്ടന്‍: വര്‍ണ വെറിയുടെ പേരില്‍ ജീവന്‍ നഷ്ടമായ ജോര്‍ജ് ഫ്‌ളോയിഡിന് നീതി തേടി ലിവര്‍പൂള്‍ എഫ്‌സിയും. മുട്ടിന്‍മേല്‍ നിന്നാണ് ലിവര്‍പൂള്‍ താരങ്ങള്‍ ഫ്‌ളോയിഡിന് ഐക്യദാര്‍ഡ്യം അര്‍പ്പിക്കുന്നത്. ഒത്തൊരുമയാണ് കരുത്ത് എന്ന തലക്കെട്ടോടെയാണ് ഈ ഫോട്ടോ ലിവര്‍പൂള്‍ എഫ്‌സി പങ്കുവെക്കുന്നത്. 

പരിശീലനത്തിന് ഇടയില്‍ ആന്‍ഫീല്‍ഡിലാണ് ലിവര്‍പൂള്‍ താരങ്ങള്‍ ലോകത്താകമാനും ഉയരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി എത്തിയത്. കറുത്തവരുടെ ജീവന് വിലയുണ്ടെന്ന ഹാഷ് ടാഗാണ് ഫോട്ടോയ്‌ക്കൊപ്പം ലിവര്‍പൂള്‍ ചേര്‍ത്തിരിക്കുന്നത്. നേരത്തെ ബുണ്ടസ് ലീഗ മത്സരത്തിന് ഇടയില്‍ സാഞ്ചോ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫ്‌ളോയിഡിന് നീതി തേടി എത്തിയിരുന്നു. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം റഷ്‌ഫോര്‍ഡും ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശബ്ദം ഉയര്‍ത്തി എത്തി. എല്ലാവരും ഒരുമിച്ച് നിന്ന് മുന്‍പോട്ട് പോവേണ്ട സമയമാണ് ഇതെന്ന് പറയുമ്പോള്‍, ലോകം മുന്‍പത്തേതിനേക്കാളെല്ലാം വിഭജിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍...റാഷ്‌ഫോര്‍ഡ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com