''അച്ഛനെ പോലെയായിരുന്നു റിക്കി പോണ്ടിങ് എനിക്ക്, ബൂമ്ര ഒറ്റയ്ക്ക് ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയും''

റിക്കി പോണ്ടിങ് എന്റെ അടുത്ത് വന്നിരിക്കും. കളിയെ കുറിച്ച് സംസാരിക്കും. ഈ സംഭാഷങ്ങളാണ് കാര്യങ്ങള്‍ വേഗത്തില്‍ പഠിക്കാന്‍ എന്നെ സഹായിച്ചത്
''അച്ഛനെ പോലെയായിരുന്നു റിക്കി പോണ്ടിങ് എനിക്ക്, ബൂമ്ര ഒറ്റയ്ക്ക് ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയും''

മുംബൈ ഇന്ത്യന്‍സില്‍ അച്ഛനെ പോലെയായിരുന്നു റിക്കി പോണ്ടിങ് എന്ന് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ടീമില്‍ തനിക്ക് ഏറ്റവും കൂടുതല്‍ കരുതല്‍ നല്‍കിയ വ്യക്തി പോണ്ടിങ്ങാണെന്നും ഹര്‍ദിക് പറയുന്നു. 

ഒരു കുട്ടിയെ പോലെയാണ് പോണ്ടിങ് എന്നെ കണ്ടിരുന്നത്. അവിടെ എന്റെ അച്ഛനെ പോലെയായിരുന്നു അദ്ദേഹം. ഒരുപാട് കാര്യങ്ങള്‍ പോണ്ടിങ് എന്നെ പഠിപ്പിച്ചു. പല സാഹചര്യങ്ങളെ കുറിച്ച്, നമുക്കുണ്ടായിരിക്കേണ്ട ചിന്താഗതിയെ കുറിച്ച്, എത്രമാത്രം കരുത്തോടെയിരിക്കണം നമ്മള്‍ എന്നതിനെ കുറിച്ച്, ഇങ്ങനെ പല കാര്യങ്ങളും റിക്കി പോണ്ടിങ് എനിക്ക് പറഞ്ഞു തന്നു. 

പുതുമുഖ താരം എന്ന നിലയില്‍ 2015ല്‍ ബൗണ്ടറി ലൈനിന് പിന്നിലാണ് ഞാന്‍ ഇരുന്നിരുന്നത്. റിക്കി പോണ്ടിങ് എന്റെ അടുത്ത് വന്നിരിക്കും. കളിയെ കുറിച്ച് സംസാരിക്കും. ഈ സംഭാഷങ്ങളാണ് കാര്യങ്ങള്‍ വേഗത്തില്‍ പഠിക്കാന്‍ എന്നെ സഹായിച്ചത്. ക്രിക്ബസില്‍ ഹര്‍ഷ ഭോഗ് ലെയ്‌ക്കൊപ്പം സംസാരിക്കുകയായിരുന്നു ഹര്‍ദിക്. 

ബൂമ്രയുടേത് പ്രത്യേക സ്വഭാവമാണ്. ശാന്തനാണ്. ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. ആരോടെങ്കിലും സംസാരിക്കണം എങ്കില്‍ ബൂമ്ര തന്നെ സംസാരത്തിന് തുടക്കമിടും. ഞാന്‍ ശ്രമിച്ചാല്‍ പോലും എനിക്ക് ബൂമ്രയെ പോലെയാവാന്‍ സാധിക്കില്ല. അറിവുള്ള ആളാണ്. നന്നായി സംസാരിക്കും. സംസാരിക്കുന്നതിന് മുന്‍പ് 20 വട്ടമെങ്കിലും പറയാന്‍ പോവുന്നതിനെ കുറിച്ച് ചിന്തിക്കും, ഹര്‍ദിക് പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com