അഞ്ച് ബാഴ്‌സ താരങ്ങള്‍ക്കും രണ്ട് പരിശീലകര്‍ക്കും കോവിഡ് ബാധിച്ചു, ക്ലബ് രഹസ്യമാക്കി വെച്ചിരുന്നതായി റിപ്പോര്‍ട്ട്

മെയ് ആദ്യ ആഴ്ചയിലാണ് ഇവര്‍ക്ക് കോവിഡ് ബാധിച്ചത് എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
അഞ്ച് ബാഴ്‌സ താരങ്ങള്‍ക്കും രണ്ട് പരിശീലകര്‍ക്കും കോവിഡ് ബാധിച്ചു, ക്ലബ് രഹസ്യമാക്കി വെച്ചിരുന്നതായി റിപ്പോര്‍ട്ട്

ബാഴ്‌സലോണ: ബാഴ്‌സ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ കോവിഡ് 19 സ്ഥിരീകരിച്ച 5 ബാഴ്‌സ താരങ്ങളും, രണ്ട് പരിശീലകരും
രോഗമുക്തി നേടി. ഏതെല്ലാം കളിക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് എന്ന്  വ്യക്തമല്ല. എന്നാല്‍ ഏഴ് പേരുടേയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതായാണ് റിപ്പോര്‍ട്ട്. 

മെയ് ആദ്യ ആഴ്ചയിലാണ് ഇവര്‍ക്ക് കോവിഡ് ബാധിച്ചത് എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാഴ്‌സ കളിക്കാര്‍ക്കും കോച്ചിങ് സ്റ്റാഫിലെ അംഗങ്ങള്‍ക്കും കോവിഡ് പോസിറ്റീവായ വിവരം ക്ലബ് പുറത്തു വിട്ടിരുന്നില്ല. ഇവര്‍ക്ക് കോവിഡ് പോസിറ്റീവായെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്ത ബാഴ്‌സ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

കാറ്റലോണിയയിലെ ബാഴ്‌സയോട് ഏറെ അടുത്ത് നില്‍ക്കുന്ന ആര്‍എസി1 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലാ ലീഗ ആരഭിക്കുന്നതിന് മുന്‍പായി സ്പാനിഷ് ക്ലബുകള്‍ക്കെല്ലാം ഫുള്‍ സ്‌ക്വാഡുമായി പരിശീലനത്തിന് ഇറങ്ങാന്‍ അധികൃതര്‍ അനുവാദം നല്‍കിയതിന് പിന്നാലെയാണ് ഈ വാര്‍ത്ത വരുന്നത്. ഫസ്റ്റ് ഡിവിഷന്‍, സെക്കന്‍ഡ് ഡിവിഷന്‍ ലീഗുകള്‍ പുനരാരംഭിച്ചിരുന്നു. 

ജൂണ്‍ 12ന് ലാ ലീഗ സീസണും പുനരാരംഭിക്കും. ജൂണ്‍ 14ന് റയല്‍ മല്ലോര്‍സയുമായിട്ടാണ് ബാഴ്‌സയുടെ ആദ്യ മത്സരം.  ജൂണ്‍ 11ന് സെവിയ്യയും, റയല്‍ ബെസ്റ്റിസും തമ്മിലാണ് ആദ്യ മത്സരം. ജൂണ്‍ 16ന് ലെഗനെസിനേയും, 21ന് സെവിയ്യയേയും ബാഴ്‌സ നേരിടും. ലാ ലീഗയില്‍ 27 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 58 പോയിന്റുമായാണ് ബാഴ്‌സ ടേബിളില്‍ ഒന്നാമത് നില്‍ക്കുന്നത്. 56 പോയിന്റുമായി റയലാണ് രണ്ടാമത്. 47 പോയിന്റുമായി സെവിയയ്യാണ് മൂന്നമത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com