ധോനിക്കും കോഹ്‌ലിക്കും അത് ഓക്‌സിജനാണ്, നല്‍കരുത്; ക്ലര്‍ക്കിന്റെ വാദങ്ങള്‍ തള്ളി ഓസീസ് താരം 

'കോഹ് ലിക്ക് ആരെയെങ്കിലും കളിക്കുന്നതില്‍ നിന്ന് തടയാന്‍ സാധിക്കുമോ? അത് തീരുമാനിക്കേണ്ടത് കോച്ചും മാനേജര്‍മാരുമാണ്'
ധോനിക്കും കോഹ്‌ലിക്കും അത് ഓക്‌സിജനാണ്, നല്‍കരുത്; ക്ലര്‍ക്കിന്റെ വാദങ്ങള്‍ തള്ളി ഓസീസ് താരം 

കോഹ് ലിക്ക് മുന്‍പില്‍ അവര്‍ നിശബ്ദരായി നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് പറയാനാവും, കാരണം വിവ് റിച്ചാര്‍ഡ്‌സ് ക്രീസിലേക്ക് എത്തുമ്പോള്‍ ഞങ്ങളും നിശബ്ദരാവുമായിരുന്നു. കോഹ് ലിയേയും ധോനിയേയും സ്ലെഡ്ജ് ചെയ്താല്‍ പ്രത്യാഘാതം എന്താവും എന്നതിലേക്ക് ചൂണ്ടി ഓസീസ് മുന്‍ താരം ഡീന്‍ ജോന്‍സിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. 

ജാവേദ് മിയാന്‍ദാദ്, മാര്‍ട്ടിന്‍ ക്രൗ എന്നിവരുമെത്തുമ്പോള്‍ ഞങ്ങള്‍ നിശബ്ദരായിരുന്നു. കോഹ് ലിയേയും ധോനിയേയുമെല്ലാം അസ്വസ്ഥപ്പെടുത്തിയാല്‍ ഏറ്റുമുട്ടല്‍ പോലെയാണ് അവരതിനെ എടുക്കുക. സ്ലെഡ്ജിങ് എന്നത് ധോനിക്കും കോഹ് ലിക്കും ഓക്‌സിജന്‍ പോലെയാണെന്നും ഡീന്‍ ജോന്‍സ് പറയുന്നു. 

ഐപിഎല്ലില്‍ ഫ്രാഞ്ചൈസികള്‍ തങ്ങളെ അവഗണിക്കാതിരിക്കാനാണ് കോഹ് ലിയെ ഓസീസ് താരങ്ങള്‍ സ്ലെഡ്ജ് ചെയ്യാതിരുന്നത് എന്ന മൈക്കല്‍ ക്ലര്‍ക്കിന്റെ വാദത്തെ ഡീന്‍ ജോന്‍സ് തള്ളുന്നു. അവര്‍ക്ക് ഓക്‌സിജന്‍ കൊടുക്കരുത്. എന്നാല്‍ ഐപിഎല്‍ കരാര്‍ മുന്‍പില്‍ കണ്ടാണ് കോഹ് ലിയെ അവര്‍ സ്ലെഡ്ജ് ചെയ്യാതിരുന്നത് എന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. കോഹ് ലിക്ക് ആരെയെങ്കിലും കളിക്കുന്നതില്‍ നിന്ന് തടയാന്‍ സാധിക്കുമോ? അത് തീരുമാനിക്കേണ്ടത് കോച്ചും മാനേജര്‍മാരുമാണ്, ജോന്‍സ് 
പറഞ്ഞു. 

ക്ലര്‍ക്കിന്റെ വാദം നിഷേധിച്ച് ഓസീസ് നായകന്‍ ടിം പെയ്ന്‍ തന്നെ മുന്‍പോട്ട് വന്നിരുന്നു. ഓസീസ് താരങ്ങള്‍ ഏറെ താത്പര്യത്തോടെ നോക്കി കാണുന്നതാണ് ഐപിഎല്‍. 15.5 കോടി രൂപയ്ക്കാണ് പാറ്റ് കമിന്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. വിദേശ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വാരി കൂട്ടിയതിന്റെ റെക്കോര്‍ഡ് ഓസീസിന്റെ ഡേവിഡ് വാര്‍ണറിന്റെ പേരിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com