ലെഗ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത് ഓഫ് സ്റ്റംപ് ഇളക്കിയ അത്ഭുത ബോള്‍; നൂറ്റാണ്ടിന്റെ പന്ത് പിറന്നിട്ട് ഇന്നേക്ക് 27 വര്‍ഷം

1993 ജൂണ്‍ നാല്...നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഡെലിവറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പന്ത് പിറന്ന ദിവസം
ലെഗ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത് ഓഫ് സ്റ്റംപ് ഇളക്കിയ അത്ഭുത ബോള്‍; നൂറ്റാണ്ടിന്റെ പന്ത് പിറന്നിട്ട് ഇന്നേക്ക് 27 വര്‍ഷം

1993 ജൂണ്‍ നാല്...നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഡെലിവറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പന്ത് പിറന്ന ദിവസം. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ മൈക്ക് ഗാറ്റിങ്ങിനെ മാത്രമല്ല, ക്രിക്കറ്റ് ലോകത്തെയാകെ വിസ്മയിപ്പിച്ചാണ് ഷെയ്ന്‍ വോണിന്റെ കൈകളില്‍ നിന്ന് അന്ന് മാന്ത്രിക ഡെലിവറി പിറന്നത്...

ഇംഗ്ലണ്ട് മണ്ണിലെ വോണ്‍ ആദ്യമായി എറിയുന്ന ഡെലിവറിയായിരുന്നു അത്. വിള്ളലുകള്‍ വീണ പിച്ചില്‍ വന്ന ലെഗ് സ്പിന്നര്‍. ലെഗ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത് ഓഫ് സ്റ്റംപിന് നേരെ വോണിന്റെ ഡെലിവറിയെത്തി. എന്താണ് സംഭവിച്ചത് എന്നറിയാതെ മൈക്ക് ഗറ്റിങ് ക്രീസില്‍ നിന്നു...ക്രിക്കറ്റ് ലോകം എന്നും ഓര്‍ത്തു വെക്കുന്ന നൂറ്റാണ്ടിലെ ഡെലിവറിയായി അത് മാറി...

അന്ന് 23 വയസായിരുന്നു എനിക്ക്. അന്ന് ഞാന്‍ ലണ്ടനിലെ വിന്‍ഡ്മില്‍ പബില്‍ പോയി. 25-30 ഫോട്ടോഗ്രാഫര്‍മാരാണ് അവിടെ എന്നെ പകര്‍ത്താനായി എത്തിയത്. ഷെയ്ന്‍ വോണ്‍ വാസ് അറ്റ് ദി പബ് എന്നായിരുന്നു അടുത്ത ദിവസത്തെ തലക്കെട്ട്. എന്റെ വസ്ത്രധാരണം വരെ പിന്നെ വിലയിരുത്തപ്പെട്ടു. ഷെയ്ന്‍ വോണിനെ കുറിച്ച് നിങ്ങള്‍ അറിയാത്ത 10 കാര്യങ്ങള്‍ എന്നെല്ലാം റിപ്പോര്‍ട്ട് വന്നു...അതൊന്നും സത്യമല്ല...എന്നെ കുറിച്ച് അതൊന്നും എനിക്കറിയില്ല എന്ന് ഞാന്‍ പറഞ്ഞു...വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവത്തെ കുറിച്ച് വോണ്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com