ലോക്ക്ഡൗണില്‍ ഇങ്ങനെയൊരു രൂപമാറ്റം? അല്ല, അത് നമ്മുടെ മറഡോണയല്ല, സത്യാവസ്ഥ ഇങ്ങനെ 

മറഡോണയോട് രൂപസാദൃശ്യമുള്ളയാള്‍ ഭാരമേറിയ ശരീരവുമായി ടെന്നീസ് ബോള്‍ അയാസപ്പെട്ട് തുടരെ മുകളിലേക്ക് തട്ടുന്നതാണ് വീഡിയോ.
ലോക്ക്ഡൗണില്‍ ഇങ്ങനെയൊരു രൂപമാറ്റം? അല്ല, അത് നമ്മുടെ മറഡോണയല്ല, സത്യാവസ്ഥ ഇങ്ങനെ 

ലോക്ക്ഡൗണ്‍ നാളില്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ഇങ്ങനെ ഒരു രൂപമാറ്റം വന്നോ എന്ന് ആരുമൊന്ന് സംശയിച്ച് പോകും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്ന വീഡിയോ കണ്ടാല്‍. ആള് മറഡോണ തന്നെ. പക്ഷേ യഥാര്‍ഥ മറഡോണയല്ല എന്ന് മാത്രം...

മറഡോണയോട് രൂപസാദൃശ്യമുള്ളയാള്‍ ഭാരമേറിയ ശരീരവുമായി ടെന്നീസ് ബോള്‍ അയാസപ്പെട്ട് തുടരെ മുകളിലേക്ക് തട്ടുന്നതാണ് വീഡിയോ. 2015ലെ ഇറ്റാലിയന്‍ സിനിമ യൂത്തിലെ രംഗമാണ് ഇത്. ഇതില്‍ മറഡോണയുടെ ഫിക്ഷണല്‍ ക്യാരക്റ്റര്‍ ഉണ്ട്. അമിത ഭാരം പേറുന്ന മറഡോണയെ ആണ് ഈ സിനിമയില്‍ കാണിക്കുന്നത്. മറഡോണയായി അഭിനയിച്ചത് ഇറ്റാലിയന്‍ നടന്‍ റോലി സെറാനോ. 

സെറാനോയ്ക്ക് മറഡോണയുമായുള്ള രൂപ സാദൃശ്യം വഴി ഈ വീഡിയോയില്‍ കാണുന്നത് സാക്ഷാല്‍ മറഡോണയാണ് എന്ന പ്രതീതി ജനിപ്പിച്ചു. ഈ രൂപത്തിലായോ മറഡോണ എന്ന ഞെട്ടല്‍ പങ്കുവെച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ നിമിഷ നേരം കൊണ്ട് പടര്‍ന്ന് പിടിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com