ഏറ്റവും നന്നായി യോര്‍ക്കര്‍ എറിയുന്നത് ആരാണ്? അത് ഞാനല്ല, മറ്റൊരാളെന്ന് ബൂമ്ര

യോര്‍ക്കറുകള്‍ ഏറ്റവും മികച്ച രീതിയില്‍ എറിയുന്ന താരം ആരെന്ന് ആ ബൂമ്രയോട് തന്നെ ചോദിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്
ഏറ്റവും നന്നായി യോര്‍ക്കര്‍ എറിയുന്നത് ആരാണ്? അത് ഞാനല്ല, മറ്റൊരാളെന്ന് ബൂമ്ര

ബൂമ്രയുടെ യോര്‍ക്കറുകള്‍ക്ക് ക്രിക്കറ്റ് ലോകത്ത് ആരാധകര്‍ ഏറെയാണ്. യോര്‍ക്കറുകള്‍ ഏറ്റവും മികച്ച രീതിയില്‍ എറിയുന്ന താരം ആരെന്ന് ആ ബൂമ്രയോട് തന്നെ ചോദിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ആരുടെ പേരാവും ബൂമ്ര പറയുക? 

ആരാധകര്‍ ഊഹിച്ചത് പോലെ തന്നെ മലിംഗയ്ക്ക് നേരെയാണ് ബൂമ്ര ഇവിടെ വിരല്‍ ചൂണ്ടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച യോര്‍ക്കര്‍ ബൗളര്‍ മലിംഗയാണ്. ഏറെ നാള്‍ ഈ മികവ് മലിംഗയ്ക്ക് നിലനിര്‍ത്താനും അതില്‍ നിന്ന് നേട്ടമുണ്ടാക്കാനുമായതായി ബൂമ്ര പറയുന്നു. 

ആഴ്ചയില്‍ ആറ് ദിവസവും ഞാന്‍ പരിശീലനം നടത്തിയിരുന്നു. എന്നാലിപ്പോള്‍ ഏറെ നാളായി പന്തെറിയുന്നില്ല. ഇനി ആദ്യമായി പന്തെറിയുമ്പോള്‍ എങ്ങനെയാവും എന്റെ ശരീരം പ്രതികരിക്കുക എന്നെനിക്ക് അറിയില്ലെന്നും ബൂമ്ര പറഞ്ഞു. മുംബൈ ഇന്ത്യന്‍സിനോടാണ് ബൂമ്രയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com