കണ്ണില്ലാത്ത ക്രൂരത, എന്തിനിത് ചെയ്‌തെന്ന് പീറ്റേഴ്‌സന്‍, നാണക്കേട് തോന്നുന്നുവെന്ന് രഹാനെ

കണ്ണില്ലാത്ത ക്രൂരതയാണ് ഇതെന്നും, അമ്മയായ ആനയോട് എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും പീറ്റേഴ്‌സന്‍
കണ്ണില്ലാത്ത ക്രൂരത, എന്തിനിത് ചെയ്‌തെന്ന് പീറ്റേഴ്‌സന്‍, നാണക്കേട് തോന്നുന്നുവെന്ന് രഹാനെ

ലണ്ടന്‍: പാലക്കാട് സ്‌ഫോടക വസ്തു കഴിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍. കണ്ണില്ലാത്ത ക്രൂരതയാണ് ഇതെന്നും, അമ്മയായ ആനയോട് എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും പീറ്റേഴ്‌സന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഈ ആനയുടെ ചിത്രങ്ങള്‍ ഇന്ത്യയില്‍ നിന്ന് നിരവധി പേര്‍ എനിക്ക് അയച്ചിരുന്നു. എന്തിന്റെ പേരിലാണ് അവരത് ചെയ്തതെന്നും പീറ്റേഴ്‌സന്‍ ആനയുടെ ഫോട്ടോ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി, രോഹിത് ശര്‍മ ഉള്‍പ്പെടെ കായിക ലോകത്തെ പലരും പാലക്കാടുണ്ടായ സംഭവത്തില്‍ ഞെട്ടല്‍ പങ്കുവെച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com