''ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മുന്‍പില്‍ വിറക്കുന്നവന്‍, നിങ്ങളെ പരിഹസിച്ചാണ് സെവാഗ് വളര്‍ന്നത്''‌

സെവാഗിന്റെ ആത്മവിസ്വാസവും, പോസിറ്റീവിറ്റിയും അതിശയിപ്പിക്കുന്നതാണെന്ന് ലക്ഷ്മണ്‍ പറഞ്ഞു
''ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മുന്‍പില്‍ വിറക്കുന്നവന്‍, നിങ്ങളെ പരിഹസിച്ചാണ് സെവാഗ് വളര്‍ന്നത്''‌

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച അപകടകാരിയായ ഓപ്പണറാണ് വീരേന്ദര്‍ സെവാഗെന്ന് വിവിഎസ് ലക്ഷ്മണ്‍. സെവാഗിന്റെ ആത്മവിസ്വാസവും, പോസിറ്റീവിറ്റിയും അതിശയിപ്പിക്കുന്നതാണെന്ന് ലക്ഷ്മണ്‍ പറഞ്ഞു. 

ക്വാളിറ്റി ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരായ സെവാഗിന്റെ കഴിവ് ചോദ്യം ചെയ്തവരുടെ വായടപ്പിച്ചാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണറായി സെവാഗ് മാറിയത്. സെവാഗിന് ആദരമര്‍പ്പിച്ചുള്ള ട്വീറ്റിലാണ് ലക്ഷ്മണിന്റെ വാക്കുകള്‍.

104 ടെസ്റ്റും 251 ഏകദിനവും, 19 ട്വന്റി20യും ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ് സെവാഗ്. ടെസ്റ്റില്‍ നിന്ന് 8586 റണ്‍സും, ഏകദിനത്തില്‍ നിന്ന് 8273 റണ്‍സും ട്വന്റി20യില്‍ നിന്ന് 394 റണ്‍സും നേടി. ടെസ്റ്റില്‍ ആദ്യമായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സെവാഗിന്റെ പേരിലാണ്.  

ഇന്ത്യന്‍ മുന്‍ പേസര്‍ ജവഗല്‍ ശ്രീനാഥിനെയും ക്രിക്കറ്റ് ലോകത്തിന്റെ ഓര്‍മകളിലേക്ക് ലക്ഷ്മണ്‍ വീണ്ടും കൊണ്ടുവരുന്നു. ഇന്ത്യന്‍ പേസ് ബൗളിങ്ങില്‍ വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് ശ്രീനാഥ് എന്നാണ് ലക്ഷ്മണ്‍ പറയുന്നത്. പ്രതികൂല കാലാവസ്ഥയിലും ടീമിന് എന്താണ് വേണ്ടത് എന്ന് വെച്ചാല്‍ അതിനോട് ശ്രീനാഥ് പ്രതികരിക്കും. കരുത്താണ് പ്രതികൂല കാലാവസ്ഥയിലും മികവ് കാണിക്കാന്‍ ശ്രീനാഥിനെ തുണയ്ക്കുന്നത്, ട്വിറ്ററില്‍ ലക്ഷ്മണ്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com