കമന്ററി ബോക്സിൽ ഇനി ജെഫ് ബോയ്‌കോട്ടിന്റെ ശബ്ദം മുഴങ്ങില്ല; കോവിഡ് പശ്ചാത്തലത്തിൽ സേവനം അവസാനിപ്പിച്ച് മുൻ ഇംഗ്ലണ്ട് നായകൻ 

അടുത്തമാസം ഇംഗ്ലണ്ടിൽ ആരംഭിക്കാനിരിക്കുന്ന വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായാണ് തീരുമാനം
കമന്ററി ബോക്സിൽ ഇനി ജെഫ് ബോയ്‌കോട്ടിന്റെ ശബ്ദം മുഴങ്ങില്ല; കോവിഡ് പശ്ചാത്തലത്തിൽ സേവനം അവസാനിപ്പിച്ച് മുൻ ഇംഗ്ലണ്ട് നായകൻ 

മുൻ ഇംഗ്ലണ്ട് നായകൻ ജെഫ് ബോയ്‌കോട്ട് ബിബിസിയുടെ ടെസ്റ്റ് ക്രിക്കറ്റ് കമന്ററി ടീമിലെ സേവനം അവസാനിപ്പിച്ചു. 79കാരനായ ജെഫ് കോവിഡ് 19 അശങ്ക ചൂണ്ടിക്കാട്ടിയാണ് തീരുമാനം അറിയിച്ചത്. അടുത്തമാസം ഇംഗ്ലണ്ടിൽ ആരംഭിക്കാനിരിക്കുന്ന വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായാണ് തീരുമാനം. 

14 മനോഷര വർഷങ്ങൾ സമ്മാനിച്ചതിന് ബിബിസിക്ക് നന്ദികുറിച്ചുകൊണ്ടുള്ള ട്വീറ്റിൽ ജെഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ക്രിക്കറ്റിനെ താൻ പാഷൻ ആയിത്തന്നെ സ്നേഹിക്ക‌ുന്നെന്നും കഴിഞ്ഞ 14 വർഷങ്ങൾ ഏറെ ആസ്വദിച്ചെന്നും ജെഫ് കുറിച്ചു. തന്റെ കമന്ററി ആസ്വദിച്ചവർക്കും ട്വിറ്റിൽ അദ്ദേഹം നന്ദിയറിയിച്ചു. കോവിഡ് 19താണ് വേ​ഗത്തിലുള്ള ഈ തീരുമാനത്തിന് കാരണമെന്നും ജെഫ് അറിയിച്ചു. 

തന്റെ പ്രായം കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തതെന്നും നാല് ബൈപാസ് സർജറിക്ക് വിധേയനായ താൻ ഈ സാഹചര്യത്തിൽ തുടർന്ന് പ്രവർത്തിക്കുന്നത് തെറ്റായ തീരുമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വളരെയധികം സുരക്ഷാക്രമീകരണങ്ങളോടെ ആയിരിക്കും ഇം​ഗ്ലണ്ട്-വെസ്റ്റിൻഡീസ് പരമ്പര അരങ്ങേറുക. ദിവസം മുഴുവൻ ഒരിടത്ത് മാത്രമിരുന്ന് ഓരേ ആളുകളോട് മാത്രം ഇടപഴകി മുന്നോട്ടുപോകുക ഈ പ്രായത്തിൽ പ്രയാസമാകും എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com