സുനില്‍ ഛേത്രി നല്ല കളിക്കാരനാണ്, പക്ഷേ ഈ പറഞ്ഞു കൂട്ടുന്നത്ര മികവൊന്നും ഇല്ല; ഭാവി താരം സഹലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ 

'ബംഗളൂരു എഫ്‌സിക്ക് വേണ്ടി ഛേത്രി കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 35 വയസായി'
സുനില്‍ ഛേത്രി നല്ല കളിക്കാരനാണ്, പക്ഷേ ഈ പറഞ്ഞു കൂട്ടുന്നത്ര മികവൊന്നും ഇല്ല; ഭാവി താരം സഹലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ 

ന്ത്യന്‍ ഫുട്‌ബോളിലെ മഹാനായ കളിക്കാരനാണ് സുനില്‍ ഛേത്രി എന്ന് വിശ്വസിക്കുന്നില്ലെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ കിബു വികുന. നല്ല കളിക്കാരനാണ് ഛേത്രി, എന്നാല്‍ ഏറ്റവും മികച്ചത് എന്ന് ഞാന്‍ പറയില്ല, ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറയുന്നു.

ഛേത്രിയാണ് ഏറ്റവും മികച്ച താരമെന്നാണ് ഇന്ത്യക്കാര്‍ പറയുന്നത്. ബംഗളൂരു എഫ്‌സിക്ക് വേണ്ടി ഛേത്രി കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 35 വയസായി. നല്ല കളിക്കാരനാണ്, പക്ഷേ മഹാനായ കളിക്കാരനല്ല, പോളിഷ് ഓണ്‍ലൈന്‍ ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കിബു വികുന പറഞ്ഞു. 

കേരള ബ്ലാസ്റ്റേഴ്‌സ് താരം അബ്ദുല്‍ സമദിനെ പുകഴ്ത്തിയും വികുനെയുടെ വാക്കുകള്‍ വന്നു. കഴിഞ്ഞ സീസണില്‍ അബ്ദുല്‍ സമദിന്റെ കളി ഞാന്‍ കണ്ടു. വേറിട്ട് നില്‍ക്കുന്ന കളിയാണ്. കളിയില്‍ നല്ല കാഴ്ചപ്പാടും, ക്രീയേറ്റീവുമാണ്. ലോങ് ബോളുകളിലും ത്രൂ ബോളുകളിലും മികവ് കാണിക്കാന്‍ സഹലിന് കഴിയുന്നുണ്ടെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ പറയുന്നു. 

ഐലീഗിനേക്കാള്‍ മികച്ച താരങ്ങള്‍ ഐഎസ്എല്ലിലുണ്ട്. ഐഎസ്എല്ലില്‍ നിന്നുള്ള താരങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. നല്ല വിദേശ താരങ്ങളുള്ളതും ഐഎസ്എല്ലിലാണ്. കൊറോമിനാസ്, ഒഗ്‌ബെച്ചെ, കാര്‍ലോസ് പെന.റോയ് കൃഷ്ണ ഐഎസ്എല്ലിലെ മികച്ച താരമാണ്. നല്ല യൂറോപ്യന്‍ ടീമില്‍ കളിക്കാനുള്ള യോഗ്യത റോയ് കൃഷ്ണയ്ക്കുണ്ടെന്നും വികുന പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com