2021 വരെ റോജര്‍ ഫെഡറര്‍ കളിക്കില്ല, പരിക്ക് വില്ലനായി, വീണ്ടും ശസ്ത്രക്രിയ

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫെഡറര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു
2021 വരെ റോജര്‍ ഫെഡറര്‍ കളിക്കില്ല, പരിക്ക് വില്ലനായി, വീണ്ടും ശസ്ത്രക്രിയ

പാരിസ്: 2021 വരെ കോര്‍ട്ടിലേക്ക് എത്തില്ലെന്ന് സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്നതിനെ തുടര്‍ന്നാണ് ഇത്. ഏതാനും ആഴ്ചയ്ക്കുള്ളില്‍ ശസ്ത്രക്രിയ നടത്തുമെന്ന് ഫെഡറര്‍ പറഞ്ഞു. 

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫെഡറര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഏതാനും ദിവസം മുന്‍പ് തിരിച്ചു വരവിന് ഒരുങ്ങുന്ന സമയം എനിക്ക് പ്രയാസം നേരിട്ടു. ഇതോടെ എന്റെ വലത് കാല്‍മുട്ടില്‍ വീണ്ടും അര്‍ത്രോസ്‌കോപിക് ശസ്ത്രക്രിയ നടത്തണം. 2017ലെ സീസണിന് സമാനമായാണ് ഈ വര്‍ഷവും നീങ്ങുന്നത്, ഫെഡറര്‍ പറഞ്ഞു. 

100 ശതമാനം ഫിറ്റ്‌നസ് വീണ്ടെടുത്ത് കളിയിലേക്ക് മടങ്ങാനാണ് ശ്രമിക്കുന്നത്. നിങ്ങളെ എല്ലാവരേയും എനിക്ക് മിസ് ചെയ്യുന്നുണ്ട്. 2021 സീസണിന്റെ തുടക്കത്തോടെ എല്ലാവരേയും കാണാനായേക്കും എന്ന് കരുതുന്നു. എല്ലാവരും സുരക്ഷിതരായി ഇരിക്കുക, പ്രസ്താവനയില്‍ ഫെഡറര്‍ പറയുന്നു. 

2018ലാണ് ഫെഡറര്‍ അവസാനമായി ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലായിരുന്നു അത്. കോവിഡ് 19നെ തുടര്‍ന്ന് വിംബിള്‍ഡണ്‍ ഉപേക്ഷിച്ചതോടെ വലിയ നിരാശയാണ് ഫെഡറര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രകടിപ്പിച്ചത്. ഫുട്‌ബോളും, ക്രിക്കറ്റും തിരിച്ചെത്തുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ്-സെപ്തംബറിലെ യുഎസ് ഓപ്പണ്‍ എങ്കിലും സാധ്യമാവുമെന്നാണ് ആരാധകരുടേയും കളിക്കാരുടേയും പ്രതീക്ഷ. എന്നാലവിടെ ഫെഡറര്‍ ഉണ്ടാവില്ലെന്നത് നിരാശ കൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com