മൂന്ന് വട്ടം വീട്ടില്‍ തുടരെ മോഷണ ശ്രമം, അമ്മയെ പേടിപ്പിച്ചു; ലോക്ക്ഡൗണ്‍ ആളുകളെ ഗതികെട്ടവരാക്കിയെന്ന് ഡെയ്ല്‍ സ്‌റ്റെയ്ന്‍

 ലോക്ക്ഡൗണ്‍ ആളുകളെ എന്തിനും തുനിഞ്ഞ് ഇറങ്ങുന്നവരാക്കിയോ എന്ന ചോദ്യവുമായി വരികയാണ് സൗത്ത് ആഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍
മൂന്ന് വട്ടം വീട്ടില്‍ തുടരെ മോഷണ ശ്രമം, അമ്മയെ പേടിപ്പിച്ചു; ലോക്ക്ഡൗണ്‍ ആളുകളെ ഗതികെട്ടവരാക്കിയെന്ന് ഡെയ്ല്‍ സ്‌റ്റെയ്ന്‍

കോവിഡ് 19നെ തുടര്‍ന്ന് വന്ന ലോക്ക്ഡൗണ്‍ ആളുകളെ എന്തിനും തുനിഞ്ഞ് ഇറങ്ങുന്നവരാക്കിയോ എന്ന ചോദ്യവുമായി വരികയാണ് സൗത്ത് ആഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. മൂന്ന് വട്ടം തന്റെ വീട്ടില്‍ മോഷണ ശ്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌റ്റെയ്‌നിന്റെ വാക്കുകള്‍. 

കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം മൂന്ന് വട്ടമാണ് എന്റെ വീട്ടില്‍ മോഷണ ശ്രമം നടന്നത്. കഴിഞ്ഞ ദിവസം എന്റെ കാര്‍ നശിപ്പിച്ചു. ഇന്നലെ രാത്രി എന്റെ അമ്മയെ പേടിപ്പിച്ചു. അമ്മ ഒറ്റയ്ക്കാണ് അവിടെ കഴിയുന്നത്. കൊറോണ ആളുകളെ എന്തിനും തുനിഞ്ഞിറങ്ങാന്‍ തക്ക മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുക, സ്‌റ്റെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു. 

സൗത്ത് ആഫ്രിക്കയില്‍ ലോക്ക്ഡൗണ്‍ 3 പ്രഖ്യാപിച്ചതിന് ശേഷം കോവിഡ് ബാധിച്ച് അല്ലാതെയുള്ള മരണ സംഖ്യയില്‍ വലിയ വര്‍ധനവ് ഉണ്ടായതായാണ് കണക്ക്. ലോക്ക്ഡൗണ്‍ 3ല്‍ മദ്യവില്‍പ്പനയ്ക്കുള്ള നിയന്ത്രണം എടുത്ത് കളഞ്ഞിരുന്നു. 

ഇതാവാം കൊലപാതകങ്ങള്‍ കൂടിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ജൂണ്‍ രണ്ടിന് 51 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ കഴിഞ്ഞ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 69 കൊലപാതകങ്ങള്‍, സൗത്ത് ആഫ്രിക്ക പൊലീസ് മിനിസ്റ്റര്‍ ബെകി സെലെ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com