അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ നട്ടെല്ല് കാണിക്കൂ, സമിയോട് പരസ്യമായി മാപ്പ് പറയൂ; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സ്വരാ ഭാസ്‌കര്‍

കറുത്ത വര്‍ഗക്കാരനെതിരെ അധിക്ഷേപ പദം ഉപയോഗിച്ചതിന് ശേഷം, സ്‌നേഹം കൊണ്ടാണ് അങ്ങനെ വിളിച്ചത് എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും?
അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ നട്ടെല്ല് കാണിക്കൂ, സമിയോട് പരസ്യമായി മാപ്പ് പറയൂ; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സ്വരാ ഭാസ്‌കര്‍

മുംബൈ: സ്‌നേഹത്തോടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം അംഗം തന്നെ കാലു എന്ന് വിളിച്ചത് എന്ന ഡാരന്‍ സമിയുടെ വാക്കുകള്‍ക്കെതിരെ ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. മാന്യതയും, നട്ടെല്ലും കാണിക്കാനാണ് സണ്‍റൈസേഴ്‌സ് ടീം അംഗങ്ങളെ സ്വരാ ഭാസ്‌കര്‍ വെല്ലുവിളിക്കുന്നത്. 

കറുത്ത വര്‍ഗക്കാരനെതിരെ അധിക്ഷേപ പദം ഉപയോഗിച്ചതിന് ശേഷം, സ്‌നേഹം കൊണ്ടാണ് അങ്ങനെ വിളിച്ചത് എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും? കാലു എന്ന പദത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. സണ്‍റൈസേഴ്‌സ് ടീം അംഗങ്ങളോട്, അല്‍പ്പമെങ്കിലും മാന്യതയും നട്ടെല്ലും കാണിക്കൂ, സമയോട് മാപ്പ് പറയൂ, സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചു. 

സ്വരയുടെ പ്രതികരണത്തിന് മറുപടിയുമായി സമി എത്തി. സംഭവിച്ചതിനെ ഞാന്‍ വിലകുറച്ച് കാണുകയോ, വിട്ടു കളയുകയോ ചെയ്യുന്നില്ല. ഇനിയൊരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കാന്‍ മറ്റുള്ളവരെ ഈ വിഷയത്തില്‍ ബോധവത്കരിക്കുകയാണ് ചെയ്യുന്നത്. അവര്‍ക്ക് തെറ്റെന്ന് തോന്നിയാലല്ലേ മാപ്പ് പറയേണ്ടത്. കറുത്തവന്‍ എന്ന നിലയില്‍ എനിക്ക് അഭിമാനവും, ആത്മവിശ്വാസവുമുണ്ട്, സമി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com