''കാലു വിളി സ്‌നേഹത്തോടെ ആണെന്നാണ് അയാള്‍ പറയുന്നത്, ഞാന്‍ അത് വിശ്വസിക്കുന്നു''

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2020 10:20 AM  |  

Last Updated: 12th June 2020 10:20 AM  |   A+A-   |  

Darren-Sammy_(1)

 

ജമൈക്ക: കാലു എന്ന് വിളിച്ചത് സ്‌നേഹത്തിന്റെ പുറത്താണെന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ തന്റെ മുന്‍ സഹതാരത്തിന്റെ വാദം അംഗീകരിക്കുന്നതായി വിന്‍ഡിസ് മുന്‍ നായകന്‍ ഡാരന്‍ സമി. സ്‌നേഹത്തോടെയാണ് അങ്ങനെ വിളിച്ചതെന്നും മറ്റ് ഉദ്ദേശമൊന്നും അതിന് പിന്നിലില്ലെന്നുമുള്ള ആ കളിക്കാരന്റെ വാക്കുകള്‍ താന്‍ വിശ്വസിക്കുന്നതായി സമി പറഞ്ഞു. 

സണ്‍റൈസേഴ്‌സിന് വേണ്ടി കളിക്കുന്ന സമയം കറുത്തവന്‍ എന്ന് അര്‍ഥം വരുന്ന കാലു എന്ന വാക്ക് ഉപയോഗിച്ച് തന്നെ ടീം അംഗങ്ങള്‍ വിളിച്ചിരുന്നു എന്നാണ് സമി ആരോപിച്ചത്. സണ്‍റൈസേഴ്‌സ് മുന്‍ താരം ഇഷാന്ത് ശര്‍മയുടെ 2014ലെ ഇന്‍സ്റ്റാ പോസ്റ്റില്‍ കാലു എന്നാണ് സമിയെ വിളിക്കുന്നത്. 

ഇതോടെ എന്ത് അര്‍ഥത്തിലാണ് തന്നെ ഈ വാക്ക് ഉപയോഗിച്ച് വിളിച്ചത് എന്ന് ഇവരോട് ആരായും എന്ന് സമി പറഞ്ഞിരുന്നു. ഇതനുസരിച്ചുള്ള സംഭാഷണത്തിന് ശേഷമാണ് ഡാരന്‍ സമി ഇപ്പോള്‍ പ്രതികരിക്കുന്നത്. സ്‌നേഹത്തോടെയാണ് എന്നെ സമീപിച്ചത് എന്ന് എന്റെ സഹോദരന്‍ വ്യക്തമാക്കി കഴിഞ്ഞു, ഞാന്‍ അദ്ദേഹത്തെ വിശ്വസിക്കുന്നു, സമി ട്വിറ്ററില്‍ കുറിച്ചു.