ട്വന്റി20യില്‍ കിങ് കോഹ്‌ലിയുടെ 10 വര്‍ഷം; കരുത്തര്‍ക്ക് മുന്‍പില്‍ കരുത്ത് കാട്ടിയ പതിറ്റാണ്ട് 

ഹരാരെയിലെ മത്സരത്തില്‍ 21 പന്തില്‍ നിന്ന് കോഹ് ലി നേടിയത് 26 റണ്‍സ്. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും ഇവിടെ കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് വന്നു
ട്വന്റി20യില്‍ കിങ് കോഹ്‌ലിയുടെ 10 വര്‍ഷം; കരുത്തര്‍ക്ക് മുന്‍പില്‍ കരുത്ത് കാട്ടിയ പതിറ്റാണ്ട് 

കുട്ടിക്രിക്കറ്റില്‍ കോഹ്‌ലി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ട് 10 വര്‍ഷം. 2010 ജൂണ്‍ 12നാണ് കോഹ് ലി ഇന്ത്യക്കായി തന്റെ ആദ്യ ട്വന്റി20 മത്സരത്തിന് ഇറങ്ങിയത്. സിംബാബ്വെക്കെതിരെയായിരുന്നു അത്. ഹരാരെയിലെ മത്സരത്തില്‍ 21 പന്തില്‍ നിന്ന് കോഹ് ലി നേടിയത് 26 റണ്‍സ്. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും ഇവിടെ കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് വന്നു. 

111 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഇവിടെ ആറ് വിക്കറ്റിന് ജയം പിടിച്ചു. 10 വര്‍ഷങ്ങള്‍ക്കിപ്പുറം മൂന്ന് ഫോര്‍മാറ്റിലും മികവ് തെളിയിച്ചാണ് കോഹ് ലിയുടെ പോക്ക്. ട്വന്റി20 റാങ്കിങ്ങില്‍ നിലവില്‍ 10ാം സ്ഥാനത്താണ് കോഹ്‌ലി ഇപ്പോള്‍. 2,794 റണ്‍സോടെ ഇന്ത്യയുടെ ട്വന്റി20 റണ്‍വേട്ടയിലും മുന്‍പില്‍ കോഹ് ലിയുണ്ട്. 

76 കളിയില്‍ നിന്ന് 50.80 ആണ് കോഹ് ലിയുടെ ബാറ്റിങ് ശരാശരി. ഉയര്‍ന്ന സ്‌കോര്‍ 90 റണ്‍സ്. ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് അടിച്ച താരങ്ങളില്‍ രണ്ടാമതുമുണ്ട് കോഹ് ലി. 76 സിക്‌സുകളാണ് കോഹ് ലിയില്‍ നിന്ന് വന്നത്. ഏറ്റവും കൂടുതല്‍ ഫോറുകള്‍ അടിച്ചത് കോഹ് ലിയാണ്, 258 എണ്ണം. നേരിട്ട പന്തുകള്‍ 2012. 24 വട്ടം അര്‍ധ ശതകം പിന്നിട്ട് ഏറ്റവും കൂടുതല്‍ അര്‍ധ ശതകം കണ്ടെത്തിയതിന്റെ റെക്കോര്‍ഡും കോഹ്‌ലിയുടെ പേരിലാണ്. 

കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ 584 റണ്‍സാണ് കോഹ് ലി നേടിയത് ട്വന്റി20യില്‍, 15 ഇന്നിങ്‌സില്‍ നിന്ന്. ഓസ്‌ട്രേലിയക്കെതിരെ കുട്ടി ക്രിക്കറ്റില്‍ ഇത്രയും റണ്‍സ് സ്വന്തമാക്കിയത് കോഹ് ലി മാത്രം. 145ന് മുകളിലാണ് ഓസീസിനെതിരെ കോഹ് ലിയുടെ സ്‌ട്രൈക്ക് റേറ്റ്. ശരാശരി 65. ഓസ്‌ട്രേലിയക്കെതിരെ 48 ബൗണ്ടറി നേടി കോഹ് ലിയാണ് മുന്‍പില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com