വിദേശ താരങ്ങള്‍ ഇല്ലെങ്കില്‍ വേണ്ട, ഇന്ത്യന്‍ താരങ്ങള്‍ മാത്രമായി ഐപിഎല്‍ നടത്താമെന്ന് ഐപിഎല്‍ ചെയര്‍മാന്‍

ഇന്ത്യന്‍ കളിക്കാരെ വെച്ച് മാത്രം ഐപിഎല്‍ നടത്തുന്നതിന് തടസമൊന്നും ഇല്ലെന്നും ബ്രിജേഷ് പട്ടേല്‍ പറഞ്ഞു
വിദേശ താരങ്ങള്‍ ഇല്ലെങ്കില്‍ വേണ്ട, ഇന്ത്യന്‍ താരങ്ങള്‍ മാത്രമായി ഐപിഎല്‍ നടത്താമെന്ന് ഐപിഎല്‍ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ കളിക്കാര്‍ മാത്രമായി ഐപിഎല്‍ സംഘടിപ്പിക്കാമെന്ന സാധ്യത മുന്‍പില്‍ വെച്ച് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍. വിദേശ താരങ്ങളെ പങ്കെടുപ്പിച്ച് ഐപിഎല്‍ സംഘടിപ്പിക്കണം എന്നാണ് താത്പര്യം. എന്നാല്‍ ഇന്ത്യന്‍ കളിക്കാരെ വെച്ച് മാത്രം ഐപിഎല്‍ നടത്തുന്നതിന് തടസമൊന്നും ഇല്ലെന്നും ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.

സെപ്തംബര്‍-ഒക്ടോബറോടെ രാജ്യാന്തര യാത്ര സാധാരണ നിലയിലാവും എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ് താരങ്ങളുടെ സാന്നിധ്യം നമ്മള്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അതിനര്‍ഥം ഇന്ത്യന്‍ താരങ്ങളെ മാത്രം വെച്ച് ഐപിഎല്‍ സംഘടിപ്പിക്കാനാവില്ല എന്നതല്ല... 

ബ്രോഡ്കാസ്‌റ്റേഴ്‌സ് അനുകൂലമായാണ് പ്രതികരിക്കുന്നത്. ഐപിഎല്ലില്‍ കളിക്കണം എന്ന നിലപാടിലാണ് കളിക്കാര്‍. രണ്ടര മാസമായി അവര്‍ വീടിനുള്ളിലാണ്. എല്ലാവര്‍ക്കും ഐപിഎല്‍ വേണം. എന്നാല്‍ ഐസിസിയില്‍ നിന്ന് വരേണ്ട തീരുമാനമാണ് നിര്‍ണായകം. അത് വന്ന് കഴിഞ്ഞാല്‍ പിന്നെ കളിക്കാരും, ഫ്രാഞ്ചൈസികളും, ബോര്‍ഡും തയ്യാറെടുപ്പുകള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 

ഓണ്‍ഫീല്‍ഡ് എല്‍ഇഡി സ്‌ക്രീനിലൂടെ ഓണ്‍ വെന്യു സ്‌പോണ്‍സര്‍മാരുടെ അഡൈ്വടൈസിങ് കാണിക്കും. വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികളാണ് നോക്കുന്നത്. വിര്‍ച്വല്‍ അഡൈ്വടൈസിങ്ങിന് സാധ്യത കൊടുക്കുന്നുണ്ടെന്നും ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. അടുത്ത മാസം ആദ്യത്തോടെയാവും ട്വന്റി20 ലോകകപ്പിന്റെ കാര്യത്തില്‍ വ്യക്തത വരിക. ഇതിന് ശേഷമാവും ഐപിഎല്ലിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം വരിക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com