95 ദിവസത്തിന് ശേഷമുള്ള വരവ്, ആദ്യ 15 മിനിറ്റില്‍ തന്നെ നിരാശപ്പെടുത്തി ക്രിസ്റ്റ്യാനോ; കടന്നുകൂടി യുവന്റ്‌സ്

ആദ്യ പാദ സെമി ഫൈനലില്‍ 91ാം മിനിറ്റിലെ ക്രിസ്റ്റ്യാനോയുടെ വിവാദ പെനാല്‍റ്റിയുടെ ബലത്തിലാണ് യുവന്റ്‌സ് എസി മിലാനെതിരെ 1-1ന് സമനില പിടിച്ചത്
95 ദിവസത്തിന് ശേഷമുള്ള വരവ്, ആദ്യ 15 മിനിറ്റില്‍ തന്നെ നിരാശപ്പെടുത്തി ക്രിസ്റ്റ്യാനോ; കടന്നുകൂടി യുവന്റ്‌സ്

ടൂറിന്‍: 95 ദിവസത്തിന് ശേഷം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കളത്തിലേക്ക് എത്തുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. പക്ഷേ ഇറ്റാലിയന്‍ സൂപ്പര്‍ കോപ്പ സെമി ഫൈനലിലെ രണ്ടാം പാദം തുടങ്ങി 15 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ക്രിസ്റ്റിയാനോ നിരാശപ്പെടുത്തി. ഫൈനലിലേക്ക് യുവന്റ്‌സ് കടന്നെങ്കിലും ക്രിസ്റ്റ്യാനോ എടുത്ത പെനാല്‍റ്റി നഷ്ടമായത് ഇതിനിടയില്‍ കല്ലുകടിയായി.

ആദ്യ പാദ സെമി ഫൈനലില്‍ 91ാം മിനിറ്റിലെ ക്രിസ്റ്റ്യാനോയുടെ വിവാദ പെനാല്‍റ്റിയുടെ ബലത്തിലാണ് യുവന്റ്‌സ് എസി മിലാനെതിരെ 1-1ന് സമനില പിടിച്ചത്. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം രണ്ടാം പാദ സെമിയിലേക്ക് എത്തിയപ്പോള്‍ പെനാല്‍റ്റി എടുത്ത ക്രിസ്റ്റ്യാനോയ്ക്ക് പിഴച്ചു. ആന്‍േ്രന്ദ കോന്റിയുടെ ഹാന്‍ഡ് ബോളിനാണ് യുവന്റ്‌സിന് പെനാല്‍റ്റി ലഭിച്ചത്. പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് ക്രിസ്റ്റിയാനോ ലക്ഷ്യം വെച്ചെങ്കിലും എസി മിലാന്‍ ഗോളി തടഞ്ഞിട്ടു.

കളിയില്‍ ആധിപത്യം കണ്ടെത്താന്‍ യുവന്റ്‌സിനായെങ്കിലും ക്വാളിറ്റി ഇല്ലായ്മ ഇരു ടീമുകളുടെ കളിയിലും പ്രകടമായിരുന്നു എന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ സീസണിലെ ഏറ്റവും മികച്ച രീതിയിലാണ് ആദ്യ 30 മിനിറ്റില്‍ തന്റെ ടീം കളിച്ചത് എന്ന് യുവന്റ്‌സ് പരിശീലകന്‍ മൗറീസിയോ സാറി പറഞ്ഞു.

ബുധനാഴ്ചയാണ് ഫൈനല്‍. മുന്നൂറിനോട് അടുത്ത് ആളുകളാണ് സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നത്. കോവിഡില്‍ ഇറ്റലിയില്‍ ജീവന്‍ നഷ്ടമായ 34,000ളം വരുന്ന ആളുകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ടീം അംഗങ്ങള്‍ നിശബ്ദത പാലിച്ചു.
ഇറ്റാലിയന്‍ സൂപ്പര്‍ കോപ്പയിലെ രണ്ടാം സെമിയില്‍ ഇന്ന് നാപ്പോളി ഇന്റര്‍മിലാനെ നേരിടും. ബുധനാഴ്ചയാണ് ഫൈനല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com