മനുഷ്യത്വമുണ്ടോ? കോവിഡ് ബാധിതനായ അഫ്രീദിയെ അധിക്ഷേപിക്കുന്നതിന് എതിരെ ഇന്ത്യന്‍ മുന്‍ താരം

കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരെ അധിക്ഷേപവുമായി എത്തുന്നവരെ വിമര്‍ശിച്ച് കമന്റേറ്റര്‍
മനുഷ്യത്വമുണ്ടോ? കോവിഡ് ബാധിതനായ അഫ്രീദിയെ അധിക്ഷേപിക്കുന്നതിന് എതിരെ ഇന്ത്യന്‍ മുന്‍ താരം

മുംബൈ: കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരെ അധിക്ഷേപവുമായി എത്തുന്നവരെ വിമര്‍ശിച്ച് കമന്റേറ്റര്‍ ആകാശ് ചോപ്ര. മനുഷ്യത്വം കാണിക്കാനാണ് ആകാശ് ചോപ്ര പറയുന്നത്. 

നമ്മള്‍ ഗൗരവമായി എടുക്കുന്നുണ്ടോ? സെന്‍സിറ്റിവിറ്റി, മനുഷ്യത്വം, പോയ കാലം എന്നിങ്ങനെ എന്തെങ്കിലും പരിഗണിക്കുന്നുണ്ടോ? വേഗം സൂഖം പ്രാപിക്കട്ടെ ഷാഹിദ്, ആ ശക്തി നിനക്കൊപ്പമുണ്ടാവട്ടെ, ആകാശ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു. 

വ്യാഴാഴ്ച മുതല്‍ ശാരിരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായും പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതായും ശനിയാഴ്ചയാണ് അഫ്രീദി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് അധിക്ഷേപകരമായ കമന്റുകള്‍ അഫ്രീദിക്ക് നേരെ ഉയര്‍ന്നിരുന്നു. 

പാക് അധിനിവേശ കശ്മീരില്‍ സന്ദര്‍ശനം നടത്തവെ മോദി കോവിഡിനേക്കാള്‍ വലിയ വൈറസാണെന്ന് അഫ്രീദി പറഞ്ഞിരുന്നു. ഇത് വലിയ വിവാദത്തിന് ഇടയാക്കുകയും, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അഫ്രീദിക്കെതിരെ രംഗത്തെത്തുകയും ചെയ്തു. മോദിയെ അധിക്ഷേപിച്ച അഫ്രീദിക്ക് തന്നെ ഇപ്പോള്‍ കോവിഡ് വന്നു എന്ന നിലയിലാണ് പാക് മുന്‍ നായകനെതിരെ അധിക്ഷേപം നിറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com