അര്‍ജന്റീനയില്‍ പന്തുരുളാന്‍ ഇനിയും കാത്തിരിക്കണം; ഫുട്‌ബോള്‍ അനുവദിക്കുന്നത് ചിന്തിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രാലയം

ഫുട്‌ബോള്‍ അടക്കം ഒരു കായിക ഇനവും നടത്താന്‍ സാധിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു
അര്‍ജന്റീനയില്‍ പന്തുരുളാന്‍ ഇനിയും കാത്തിരിക്കണം; ഫുട്‌ബോള്‍ അനുവദിക്കുന്നത് ചിന്തിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രാലയം

ര്‍ജന്റീനയില്‍ ഫുട്‌ബോള്‍ മത്സരങ്ങളും പരിശീലനവും പുനരാരംഭിക്കാന്‍ ഇനിയും സമയമെടുക്കും. രാജ്യം കോവിഡിനെതിരെയുള്ള പോരാട്ടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഫുട്‌ബോള്‍ അടക്കം ഒരു കായിക ഇനവും നടത്താന്‍ സാധിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

മാര്‍ച്ച് പകുതി മുതല്‍ രാജ്യത്ത് നടത്താനിരുന്ന എല്ലാ മത്സരങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ' രാജ്യത്ത് ഒരിടത്തും ഫുട്‌ബോള്‍ മത്സരങ്ങള്‍ അനുവദിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. ഇപ്പോള്‍ പരിശീലനങ്ങളും ആരംഭിക്കേണ്ടതില്ല. എന്തുകൊണ്ടാണ് ഇത്രയധികം അസ്വസ്ഥത എന്നെനിക്ക് മനസ്സിലാകുന്നില്ല', ആരോഗ്യമന്ത്രി ഗൈന്‍സ് ഗോണ്‍സാലസ് പറഞ്ഞു.

അര്‍ജന്റീനയില്‍ നിലവില്‍ 31,500ലധികം പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 833മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദിവസേന ഏകദേശം 1500ലധികം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 20 മതുല്‍ ഇവിടെ ശക്തമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്തിടെ ഇതില്‍ ചെറിയ ഇളവുകള്‍ നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com