കൊഹ് ലി അടക്കം നാല് പേര്‍, ഇവര്‍ക്കെതിരെ പന്തെറിയാനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് റാഷിദ് ഖാന്‍

സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനൊപ്പം നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവവിലാണ് റാഷിദ് ഇക്കാര്യം പറഞ്ഞത്
കൊഹ് ലി അടക്കം നാല് പേര്‍, ഇവര്‍ക്കെതിരെ പന്തെറിയാനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് റാഷിദ് ഖാന്‍

ന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ് ലി അടക്കം നാല് പേര്‍ക്കെതിരെ പന്തെറിയാനാണ് തനിക്ക് ഏറ്റവും പ്രയാസമെന്ന് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എ.ബി.ഡിവില്ല്യേഴ്‌സ്, വിന്‍ഡീസ് സ്റ്റാര്‍ ഓപ്പണര്‍ ക്രിസ് ഗെയില്‍, ജമൈക്കന്‍ താരം ആന്‍ഡ്രേ റസ്സല്‍ എന്നിവരാണ് റാഷിദിന്റെ ലിസ്റ്റിലെ മറ്റ് മൂന്ന് പേര്‍.

ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനൊപ്പം നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവവിലാണ് റാഷിദ് ഇക്കാര്യം പറഞ്ഞത്.

ഐപിഎല്ലില്‍ കളിക്കുക എന്നത് തന്റെ സ്വപ്‌നമായിരുന്നെന്ന് പറഞ്ഞ റാഷിദ് ബംഗലൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പന്തെറിയാനാണ് താന്‍ ഏറെ ബുദ്ധിമുട്ടിയിട്ടുള്ളതെന്നും പറഞ്ഞു. ചിന്നസ്വാമിയില്‍ ചെറിയ ഗ്രൗണ്ടായതിനാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാണെന്നതാണ് ഇതിന് കാരണമായി താരം ചൂണ്ടിക്കാട്ടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com