ധോനിയുടെ ആ സിക്‌സർ എക്കാലവും ഓർക്കപ്പെടും, എത്ര മനോഹരമായ നിമിഷമായിരുന്നു അത്!: ഗാംഗുലി

ഇന്ത്യയെ വിജയത്തിലെത്തിച്ച ആ സിക്‌സർ ആണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും ​ഗാം​ഗുലി
ധോനിയുടെ ആ സിക്‌സർ എക്കാലവും ഓർക്കപ്പെടും, എത്ര മനോഹരമായ നിമിഷമായിരുന്നു അത്!: ഗാംഗുലി

ക്രിക്കറ്റിൽ തനിക്കേറ്റവും പ്രിയപ്പെട്ട നിമിഷം സമ്മാനിച്ചത് മഹേന്ദ്ര സിങ് ധോനിയാണെന്ന് തുറന്നുപറഞ്ഞ് സൗരവ് ​ഗാം​ഗുലി. ധോനിയുടെ ക്യാപ്‌റ്റൻസിയിൽ ഇന്ത്യ ലോകകപ്പ് നേടിയ നിമിഷം തനിക്ക് മറക്കാൻ സാധിക്കില്ലെന്നും അന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ച ആ സിക്‌സർ ആണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും ​ഗാം​ഗുലി പറഞ്ഞു.

"2003 ക്രിക്കറ്റ് ലോകകപ്പ് ഫെെനൽ കളിച്ച താരങ്ങൾ അടങ്ങിയതായിരുന്നു 2011 ലെ ലോകകപ്പ് ടീം. അതിൽ അഭിമാനമുണ്ട്. എം എസ് ധോനിയെ പോലൊരു മഹാനായ ക്രിക്കറ്റർ ഇന്ത്യയെ വിജയത്തിലെത്തിച്ച ആ സിക്‌സർ നോക്കൂ! എത്ര മനോഹരമായ നിമിഷമായിരുന്നു അത്. ആ സിക്‌സർ എക്കാലവും ഓർക്കപ്പെടും", ​ഗാം​ഗുലി പറഞ്ഞു. ​

എനിക്കോർമ്മയുണ്ട്, ആ രാത്രി ഞാൻ വാങ്കഡേ സ്‌റ്റേഡിയത്തിൽ ഉണ്ടായിരുന്നു. ധോനിയുടെ കളി കാണാൻ ഞാൻ കമന്ററി ബോക്‌സിൽ നിന്ന് താഴെയിറങ്ങി വന്നു. 2003ൽ ഞാൻ നയിച്ച ടീം ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് ധോനി ആ കപ്പ് നേടുന്നത് കാനാണ് എനിക്ക് വളരെ സന്തോഷമുണ്ടായിരുന്നു.

2003ൽ ഫൈനലിലെത്തിയ ടീമിലെ പല താരങ്ങളും ലോകകപ്പ് നേടിയ ടീമിലും അംഗങ്ങളായിരുന്നു. സച്ചിൽ, സേവാഗ്, യുവരാജ്, സഹീർ ഖാൻ, നെഹറ, ഹർഭജൻ എന്നിവരായിരുന്നു അവർ. സ്വന്തം നാട്ടിലും വിദേശത്തും വിജയിക്കണമെന്ന ആഗ്രഹം അവരിൽ വളർത്തിയെടുക്കാൻ തനിക്ക് സാധിച്ചതിൽ അബിമാനമുണ്ടെന്നും ​ഗാം​ഗുലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com