രവി ശാസ്ത്രിയുടെ ഒരു ചോദ്യം തുണച്ചു, ആ ഏഴ് മിനിറ്റാണ് ഗാരി കിര്‍സ്റ്റണെ ഇന്ത്യന്‍ കോച്ചാക്കിയത്

തന്നെ കോച്ചാക്കിയ നീക്കത്തിന് പിന്നില്‍ സുനില്‍ ഗവാസ്‌കറാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗാരി
രവി ശാസ്ത്രിയുടെ ഒരു ചോദ്യം തുണച്ചു, ആ ഏഴ് മിനിറ്റാണ് ഗാരി കിര്‍സ്റ്റണെ ഇന്ത്യന്‍ കോച്ചാക്കിയത്

ന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകനാണ് ദക്ഷിണാഫ്രിക്കക്കാരനായ ഗാരി കിര്‍സ്റ്റണ്‍. വെറും എഴ് മിനിറ്റ് കൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി താന്‍ നിയമിതനായതെന്ന് പറയുകയാണ് ഗാരി. കോച്ച് സ്ഥാനത്തേക്കെത്താന്‍ താന്‍ ഒരിക്കലും ആഗ്രിഹിച്ചിരുന്നില്ലെന്നും ഒരിക്കലും ആ ജോലിക്കായി താന്‍ അപേക്ഷിച്ചിരുന്നില്ലെന്നും ഗാരി പറഞ്ഞു. തന്നെ കോച്ചാക്കിയ നീക്കത്തിന് പിന്നില്‍ സുനില്‍ ഗവാസ്‌കറാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗാരി.

ഇന്ത്യന്‍ ടീമിനെ പരിശിലിപ്പിക്കുന്നത് സംബന്ധിച്ച ഗവാസ്‌കറുടെ ആദ്യ ഇ-മെയില്‍ തനിക്ക് ലഭിച്ചപ്പോള്‍ അത് തട്ടിപ്പാണെന്നാണ് കരുതിയതെന്നും അതിന് മറുപടി പോലും നല്‍കിയില്ലെന്നും ഗാരി പറഞ്ഞു. അതുവരെ യാതൊരു പരിശീലന അനുഭവവും ഇല്ലാതിരുന്ന തനിക്ക് എല്ലാം വിചിത്രമായാണ് തോന്നുന്നതെന്നാണ് ഗാരി പറയുന്നത്.

യാതൊരു മുന്നൊരുക്കവും ഇല്ലാതെയാണ് താന്‍ അഭിമുഖത്തിന് പോയതെന്നും നിലവിലെ ഇന്ത്യന്‍ കോച്ചായ രവി ശാസ്ത്രിയാണ് അന്ന് ടെന്‍ഷന്‍ നീക്കി സംഭാഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോയതെന്നും ഗാരി ഓര്‍ക്കുന്നു. അവരുടെ സമ്മതം ലഭിക്കാന്‍ ഏഴ് മിനിറ്റ് മാത്രമേ വേണ്ടിവന്നൊള്ളു എന്ന് പറയുകയാണ് ഗാരി.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയേക്കുറിച്ചുള്ള വീക്ഷണം എന്താണെന്ന് ബോര്‍ഡിന് മുന്നില്‍ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് എന്നോട് ചോദിച്ചു. പക്ഷെ എന്റെ കൈയില്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നോട് അതിനായി എന്തെങ്കിലും തയ്യാറാക്കാന്‍ ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് ആ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കിയത്. എന്നാല്‍ ഈ സമയം രവി ശാസ്ത്രി ചോദിച്ച ചോദ്യമാണ് തന്നെ തുണച്ചതെന്ന് ഗാരി കരുതുന്നു. ഇന്ത്യയെ തോല്‍പ്പിക്കാനായി ഞങ്ങളുടെ ടീം എന്തൊക്കെ തയ്യാറെടുപ്പുകളാണ് ചെയ്തിരുന്നത് എന്നായിരുന്നു അത്. രണ്ടോ മൂന്നോ മിനിറ്റില്‍ ഞാന്‍ ആ ചോദ്യത്തിന് ഉത്തരം നല്‍കി. അതില്‍ അവര്‍ക്ക് മതിപ്പ് തോന്നിയെന്നും ഗാരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com