ഞാന്‍ പരിശീലകനായാല്‍ പിന്നെ വേറെ ബാറ്റിങ്, ഫീല്‍ഡിങ് കോച്ച് വേണ്ട; താത്പര്യം അറിയിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്താനുള്ള താത്പര്യം അറിയിച്ച് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍
ഞാന്‍ പരിശീലകനായാല്‍ പിന്നെ വേറെ ബാറ്റിങ്, ഫീല്‍ഡിങ് കോച്ച് വേണ്ട; താത്പര്യം അറിയിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്താനുള്ള താത്പര്യം അറിയിച്ച് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. അങ്ങനെയൊരു അവസരം മുന്‍പിലേക്ക് എത്തിയാല്‍ കണ്ണ് ചിമ്മുന്ന വേഗത്തില്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് അസ്ഹറുദ്ദീന്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ ഈയിടെയായി സപ്പോര്‍ട്ട് സ്റ്റാഫില്‍ നിരവധി പേരെ കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നും. കാരണം മുഖ്യപരിശീലകന്‍ മികച്ച ബാറ്റ്‌സ്മാനാണ് എങ്കില്‍ പിന്നെ ടീമിന് വേറെ ബാറ്റിങ് പരിശീലകനെ വേണ്ടി വരുന്നില്ല. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലുമാണ് ഞാന്‍ സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. അതിനാല്‍ ഞാന്‍ മുഖ്യ പരിശീലകനായാല്‍  ബാറ്റിങ്ങിനും ഫീല്‍ഡിങ്ങിനുമായി മറ്റൊരു പരിശീലകനെ വേണ്ടി വരുന്നില്ല, അസ്ഹര്‍ പറഞ്ഞു.

ഈ വര്‍ഷം മത്സരങ്ങള്‍ വെട്ടിച്ചുരുക്കിയാണെങ്കിലും ഐപിഎല്‍ സാധ്യമാക്കണം എന്നും ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു. ഏഴ് മത്സരം എങ്കിലും ഒരു ടീമിന് ലഭിക്കുന്ന വിധം ഐപിഎല്‍ നടത്തണം. യുവ താരങ്ങള്‍ക്ക് പ്രതിഭ തെളിയിക്കാനുള്ള വേദിയാണ് ഐപിഎല്‍. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുള്ള ബൂമ്രയും ഹര്‍ദിക്കുമെല്ലാം ഐപിഎല്ലിലൂടെ എത്തിയതാണ്.

ഐപിഎല്‍ ഇല്ലായിരുന്നു എങ്കില്‍ ഈ സമയം ബൂമ്രയും പാണ്ഡ്യയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കിടന്ന് കഷ്ടപ്പെടുന്നുണ്ടായേനെ. അതുകൊണ്ട് എന്ത് റിസ്‌ക് എടുത്തിട്ടാണെങ്കിലും ഐപിഎല്‍ നടത്താന്‍ ബിസിസിഐ തയ്യാറാവണം എന്ന് അസ്ഹറുദ്ദീന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com