അഫ്രീദി മരിച്ചു പോവട്ടെ എന്ന് പറയാനാവുമോ? മോദിയെ കുറിച്ച് പറഞ്ഞത് അഫ്രീദിയുടെ അഭിപ്രായമെന്ന് ആകാശ് ചോപ്ര 

കോവിഡില്‍ നിന്ന് അഫ്രീദി പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പറഞ്ഞതിന് തന്നെ ലക്ഷ്യം വെച്ചെത്തുന്നവരെ തള്ളിയാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍
അഫ്രീദി മരിച്ചു പോവട്ടെ എന്ന് പറയാനാവുമോ? മോദിയെ കുറിച്ച് പറഞ്ഞത് അഫ്രീദിയുടെ അഭിപ്രായമെന്ന് ആകാശ് ചോപ്ര 

മുംബൈ: ആരുടെയെങ്കിലും ആരോഗ്യാവസ്ഥ മോശമാവാന്‍ നമ്മള്‍ പ്രാര്‍ഥിക്കുമോയെന്ന് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. കോവിഡില്‍ നിന്ന് അഫ്രീദി പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പറഞ്ഞതിന് തന്നെ ലക്ഷ്യം വെച്ചെത്തുന്നവരെ തള്ളിയാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍. 

ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷ ആയിട്ടാണ് അഫ്രീദിക്ക് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത് എന്നാണ് യൂട്യൂബ് വീഡിയോയില്‍ ഒരാള്‍ പറയുന്നത്. മോശം മനുഷ്യനായത് കൊണ്ടാണ് അഫ്രീദിക്ക് കോവിഡ് വന്നതെന്ന്. ദൈവം ശിക്ഷിച്ചതാണെന്ന്. ഈ പറയുന്നതിനെല്ലാം അര്‍ഥം അഫ്രീദിയുടെ ആരോഗ്യം മോശമാവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ്. ഇതില്‍ എവിടെയാണ് മനുഷ്യത്വം, ചിന്തിക്കൂ, ആകാശ് ചോപ്ര പറഞ്ഞു. 

ആരുടെയെങ്കിലും ആരോഗ്യനില മോശമാവട്ടെ എന്ന് നമ്മള്‍ പറയുമോ? അവര്‍ മരിക്കട്ടെ എന്ന് പറയുമോ? അത്രയും നിലവാരമില്ലായ്മയിലേക്ക് നമ്മള്‍ വീണോ? നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് അഫ്രീദി പറഞ്ഞത് കേട്ടില്ലേ എന്നാണ് പലരുടേയും ചോദ്യം. അഫ്രീദി അദ്ദേഹത്തിന്റെ ശക്തമായ അഭിപ്രായം പറഞ്ഞു. ഞാന്‍ അതിനോട് യോജിക്കുന്നില്ല...

ലോകത്തിന്റെ നിയമമാണ് ഇത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ഒന്ന് ഞാന്‍ വെറുക്കുന്നതാവും. എങ്കിലും എന്റെ അഭിപ്രായത്തിന് വിലയുണ്ട്. എന്റെ അഭിപ്രായമല്ല നിങ്ങളുടേത് എന്നതിനാല്‍ നിങ്ങള്‍ മരിക്കണം എന്ന് ഞാന്‍ പറയുമോ? 

ഷാഹിദ് അഫ്രീദി ഫൗണ്ടേഷനെ സഹായിച്ചതിന് നിങ്ങള്‍ എന്തിനാണ് യുവരാജ് സിങ്ങിനേയും ഹര്‍ഭജനേയും ട്രോളിയത്. ഷാഹിദ് അഫ്രീദി ഫൗണ്ടേഷനെ സഹായിച്ചു എന്നതിന് അര്‍ഥം നമുക്ക് ചുറ്റുമുള്ള മനുഷ്യരെ സഹായിച്ചു എന്നാണ്. അയാളുടെ ദേശിയത, നിറം, വംശം...ഇവയ്‌ക്കൊക്കെ ഒരു പ്രാധാന്യവുമില്ല, ആകാശ് ചോപ്ര പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com